ജി.യു.പി.എസ്. കൂട്ടക്കനി
ജി.യു.പി.എസ്. കൂട്ടക്കനി | |
---|---|
വിലാസം | |
കൂട്ടക്കനി കൂട്ടക്കനി ,പാക്കം പി ഒ,വഴി ബേക്കൽ ഫോർട്ട് | |
സ്ഥാപിതം | 1927 |
കോഡുകൾ | |
സ്കൂൾ കോഡ് | 12239 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-10-2017 | 12239 |
ചരിത്രം
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി .ചരിത്രങ്ങൾ ഉറങ്ങുന്ന ബേക്കൽ കോട്ടയുടെ സമീപത്തു പള്ളിക്കര പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹരിത ഭംഗികൊണ്ടും പ്രകൃതിരമണീയതകൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം . യു പി വിഭാഗമായി അപ്ഗ്രേഡ് ചെയ്യപ്പെടുമ്പോൾ നാല് ക്ലാസ്സുകളുള്ള പനമ്പ് കൊണ്ട് ചുവര് മറച്ച ഒരു കെട്ടിടമായിരുന്നു സ്കൂളിന്. പിന്നീട് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സജീവമായ പിന്തുണയോടെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയം വളരുകയായിരുന്നു. കനി മരങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞിരുന്ന സ്കൂൾ മൈതാനത്തെ നല്ലൊരു കളിസ്ഥലമാക്കി മാറ്റുകയും ആവശ്യത്തിനനുസരിച്ചുള്ള കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. പ്രവാസി കൂട്ടായ്മകളും സ്കൂളിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ഒരു ഡിവിഷൻ മാത്രമുണ്ടായിരുന്ന സ്കൂളിൽ പിന്നീട് കുട്ടികളുടെ എണ്ണം വർധിക്കുകയും രണ്ടു ഡിവിഷനുകൾ ആയി മാറുകയും ചെയ്തു. രണ്ടായിരത്തി പത്തിലെ ഹരിത വിദ്യാലയ പുരസ്കാരമാണ് സ്കൂളിനെ ബൗദ്ധികമായും അക്കാദമികമായും ഏറെ മുന്നിലെത്തിച്ചത്. മാതൃഭൂമി, മനോരമ എന്നിവയുടെ മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ഇക്കോ ക്ലബ്, വനമിത്ര, വൃക്ഷമിത്ര, തുളുനാട് തുടങ്ങിയ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചു. ഈ വിദ്യാലയത്തിലൂടെ പഠിച്ചു വളർന്നു സമൂഹത്തിന്റെ ഭിന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകകളായി നിരവധി പ്രവർത്തന പദ്ധതികൾ സംഭാവന ചെയ്യാൻ ഈ കാലയളവിൽ വിദ്യാലയത്തിന് സാധിച്ചു. പരിസ്ഥിതി സൗഹൃദ സമീപനം കൊണ്ടും ഹരിതാഭമായ ക്യാമ്പസ് നിർമിതി കൊണ്ടും ആധുനിക വിദ്യാഭ്യാസ സമീപനം വിഭാവനം ചെയ്യുന്ന ഏറ്റവും അനുപേക്ഷണീയമായ സൗകര്യങ്ങൾ ഇവിടത്തെ കുട്ടികൾക്ക് പ്രദാനം ചെയ്യാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇത് നാടിന്റെ കർമ്മോൽസുകാരായിട്ടുള്ള യുവാക്കളുടെയും രക്ഷകര്താക്കളുടെയും ഒരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്. പഴയ ചരിത്രങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ ഉയരങ്ങളിലേക്ക് പറക്കാൻ ശ്രമിക്കുകയാണ് ഈ ഹരിത വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15 ക്ലാസ് മുറികൾ
- ഓഫീസ് മുറി 1
- ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി )
*പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി.
- ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ
- കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും
- മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ്
- എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം
- കുട്ടികളുടെ റേഡിയോ കനിമൊഴി
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
- മഴവെള്ള സംഭരണി
- വാട്ടർ റീചാർജിങ് സിസ്റ്റം
ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക്
- മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ
- അസംബ്ലി ചേരാൻ വള്ളിപ്പന്തൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- കനിമൊഴി -കുട്ടികളുടെ റേഡിയോ