എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
പ്രമാണം:50023 1.jpg
വിലാസം
മലപ്പുറം

പുല്ലിപറമ്പ പി.ഒ,
മലപ്പുറം
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832890087
ഇമെയിൽnnmhsschelembra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസദാനന്ദൻ.കെ
പ്രധാന അദ്ധ്യാപകൻശ്രീമതി. ബിന്ദു ആർ പി
അവസാനം തിരുത്തിയത്
27-08-2018Praveensagariga


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേലേമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. മലയംകുന്നത്ത് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.

ചരിത്രം

1976 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണൻ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ൽ ഹൈസ്കൂളായും , 1991-ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രസ്തുത മാനേജ്മെൻറിന് കീഴിലായി ഫാർമസികോളേജ് ടിച്ചർ എഡുക്കേഷൻ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക. http://www.devakiammamemorial.org

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. 20 വർഷത്തോളം പഴക്കമുള്ള എൻ.സി.സി.യുടെ ആർമി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനിൽ 174 ട്രൂപ്പായി പ്രവർത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിൻറെ ആദ്യകാല ഓഫീസർ ശ്രീ. വേണുഗോപാലൻ കുളക്കുത്തും ഇപ്പോൾ പേരാമ്പ്ര സ്വദേശി സെക്കൻറ് ഓഫീസർ പി. മുഹമ്മദുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എൻ.സി.സി യൂണിറ്റാണ് ഇപ്പോൾ 29 കേരള ബറ്റാലിയൻറെ ആസ്ഥാനം കോഴിക്കോട് സർവ്വകലാശാലയിലാണ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ജില്ലയിൽ തന്നെ ശ്രദ്ധേയമായി കലാപ്രതിഭകളെ വളർത്തിയെടുത്ത സാഹിത്യവേദി പ്രവർത്തനമേഖലലയിലാണ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, കണക്ക്, സാമൂഹ്യം, പരിസ്ഥിതി, ടൂറിസം, അറബിക്, ഉർദു ക്ലബ്ബുകൾ‌ സജീവമായി പ്രവർത്തനരംഗത്തുണ്ട്.

മാനേജ്മെന്റ്

ശ്രീമതി എൻ. സി. പാർവ്വതിയാണ് പ്രസ്തുത സ്ഥാപനങ്ങളുടെ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു ആർ പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.കെ. സദാനന്ദനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ചാക്കോമാസ്റ്റർ , കെ.പി.എച്ച്.എസ്.എ യുടെ സ്റ്ററ്റ് പ്രസിഡണ്ടായി വിരമിച്ച ശ്രീ. സി.കെ. വെലായുധൻ ശ്രീ. പീ. ബാലകൃഷ്ണൻ മാസ്റ്റർ വള്ളിക്കുന്ന്, ഇപ്പോൾ ഹെഡ്മിസ്ട്സ് സി.കെ. വിജയലക്ഷ്മി ടീച്ചറാണ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.