പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
ഓർമ്മകളിലൂടെ സുൽത്താൻ...
പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു .