എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി | |
---|---|
വിലാസം | |
മൊറയൂർ കീഴ്മുറി മൊറയൂർ പി.ഒ, , മലപ്പുറം 673642 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9495055422 |
ഇമെയിൽ | amlps18333@gmail.com |
വെബ്‍സൈറ്റ് | morayurkizhmuryamlps.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാൻറി കെ എം |
അവസാനം തിരുത്തിയത് | |
02-09-2018 | Amlps18333 |
1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു. ആരംഭകാലത്ത് മദ്രസകെട്ടിടവും സ്കൂൾകെട്ടിടവും ഒന്നുതന്നെയായിരുന്നു.പിന്നീട് വർഷങ്ങൾക്ക് ശേഷം മദ്രസ്സ പളളിയുടെ സമീപത്തേക്ക് മാറ്റുകയും സ്കൂളിന് പ്രീകെഇആർ കെട്ടിടം നിലവിൽവരുകയും ചെയ്തു.ആരംഭകാലത്ത് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1950ആയപ്പോഴേക്കും അഞ്ചാം ക്ലാസ്സ് എടുത്ത് കളയപ്പെട്ടു.ഇന്ന് പ്രീകെഇആർ കെട്ടിടത്തോടൊപ്പം കെഇആർ കെട്ടിടം കൂടിഉൾപ്പെടുകയും,പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുകയും ചെയ്യുന്നു.2016മുതൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതമായി.142കുട്ടികളും ഏഴ് അദ്ധ്യാപകരും,53പ്രീപ്രൈമറി കുട്ടികളും രണ്ട് അദ്ധ്യാപകരുമായി സ്കൂൾപ്രവർത്തനം പാഠ്യ-പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നേറുന്നു.
മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്
കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18 ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.
നേട്ടങ്ങൾ
ഭൌതികസൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
വിജയഭേരി പ്രവർത്തനങ്ങൾ
ബാലസഭകൾ
വിദ്യാരംഗം കലാവേദി
വിശാലമായ കളിസ്ഥലം
മറ്റ്പ്രവർത്തനങ്ങൾ
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
ക്രിസ്തുമസ് ആഘോഷം
പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)
മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു. പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി / kalaamela
==2017-18 അധ്യയന വർഷം==
2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.