ജി എം എൽ പി എസ് മഞ്ചേരി
'
ജി എം എൽ പി എസ് മഞ്ചേരി | |
---|---|
വിലാസം | |
മലപ്പുറം മഞ്ചേരി താണിപ്പാറ 676121 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04832761450,9995007963 |
ഇമെയിൽ | manjerigmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18533 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അയ്യപ്പൻ.എം |
അവസാനം തിരുത്തിയത് | |
12-01-2022 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.സ്ക്കുൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം കുഞ്ഞിപ്പാത്തുമ്മ തുപ്പത്ത് എന്ന വിദ്യാർത്ഥിയാണ് ഇവിടെ ആദ്യം പ്രവേശനം നേടിയത്. 1946 ൽ ഈ വിദ്യാലയം കേരള സർക്കാർ ഏറ്റെടുത്തു.അന്നുമുതൽ "ജി.എം.എൽ. പി. സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.1949മുതൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.അബ്ദുറഹിമാൻ കൊടവണ്ടി എന്ന വിദ്യാർത്ഥിയാണ് ആദ്യമായി പ്രവേശനം നേടിയ ആൺകുട്ടി. അറുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ നിന്നും പ്രശസ്തരായ അനവധി മഹത് വ്യക്തികൾ പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ സ്ഥാപനം ഇന്ന് നവതി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.
== ഭൗതികസൗകര്യങ്ങൾ == മനോഹരമായ ബഹുനില കെട്ടിടം , ടൈൽസ് പാകിയതും കളർഫുളുമായ ക്ലാസ് മുറികൾ , വിശാലമായ കളിമുറ്റം , ലൈബ്രറി , കമ്പ്യൂട്ടറുകൾ , പ്രൊജക്ടർ , വിഷരഹിത പച്ചക്കറി കൃഷി , എല്ലാവിധ കളി ഉപകരണങ്ങളും
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}