എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018

എൻ.എം.എം.എസ്

പ്രമാണം:അശ്വിൻകുമാർ.കെ എസ്.JPG
അശ്വിൻകുമാർ.കെ എസ്

2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എസ് അർഹനായി.













വിദ്യാസാഹിതി 2017

കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ പി കെ ഭാസിക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ, സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച ഇരുൾ പരക്കുന്നു എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.


പി കെ ഭാസി













19-07-2017

ക്ലബുകളുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ , സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.

രാജേഷ് പനങ്ങാട്








അറിവരങ്ങ് 2017

സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട‌ നാടൻ പാട്ട് സംഘം

പ്രമാണം:എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം.JPG
എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം










സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ രണ്ടാംഘട്ട പ്രശ്നോത്തരി മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിഷ്ണു പി എം

ജിഷ്ണു പി എം












അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി

അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി.

പ്രമാണം:ദേവദർശ് പി സാജൻ.JPG
ദേവദർശ് പി സാജൻ






1 nibble 4 bits


1 Bit Binary Digit
8 Bits 1 Byte
1024 Bytes 1 Kilobyte
1024 Kilobytes 1 Megabyte
1024 Megabytes 1 Gigabyte 230 bytes
1024 Gigabytes 1 Terabyte 240 bytes
1024 Terabytes 1 Petabyte 250 bytes
1024 Petabytes 1 Exabyte 260 bytes
1024 Exabytes 1 Zettabyte 270 bytes
1024 Zettabytes 1 Yottabyte 280 bytes
1024 Yottabytes 1 Brontobyte
1024 Brontobytes 1 Geopbyte