ജി.എൽ.പി.എസ്.വട്ടേനാട്
വിലാസം
കൂറ്റനാട്

ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട്
,
679533
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04662371074
ഇമെയിൽglpvattenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20519 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.വി.രാജൻ
അവസാനം തിരുത്തിയത്
21-09-202020519


പ്രോജക്ടുകൾ




ചരിത്രം

വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വട്ടേനാട്&oldid=972618" എന്ന താളിൽനിന്ന് ശേഖരിച്ചത്