എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
സ്ക്കുളിൽ നടത്തിയകഥകളി
kadhakali


'സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി - ഹോം ലൈബ്രറി' എന്ന വർ‍ഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനം ഭാഷാധ്യാപകരുടെ കൂട്ടായ നേതൃത്വത്തിൽ നടത്താൻ തീരുമാനമെടുക്കുകയും തുടക്കം എന്ന നിലയിൽ ക്ലാസ് ലൈബ്രറിക്കായി ഓരോ പുസ്തകങ്ങൾ നൽകുകയും ചെയ്തു.ക്ലാസ് ലൈബ്രറി വിപുലപ്പെടുത്താനുള്ള തീരുമാനവും പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്കൊരു പുസ്തകം എന്ന തീരുമാനവും അസംബ്ലിയിൽ വച്ച് അനൗൺസ് ചെയ്യുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും വായനാദിനപ്രതിജ്ഞയും നടത്തി.

        അന്നേദിവസം ഉച്ചക്ക് സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ഡോ.ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു.പാട്ടും കഥയും കവിതയും സംവാദവുമായി കുട്ടികൾ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഗംഭീരമാക്കി.








കവി അയ്യപ്പൻ സ്മാരക ഫൗണ്ടേ‍ഷൻ ഏർപ്പെടുത്തിയ കവിതാ രചന മത്സരത്തിൽ സമ്മാനം നേടിയ ഗൗരിനന്ദയുടെ കവിത

    നിശബ്ദപ്രണയം

വേർപ്പെട്ടുപോയി എൻ ഹൃദയത്തിൻ സ്മരണകൾ ഒരു കടലാകും നേരം
ഈ ജന്മം ഞാൻ കണ്ട ഓർമ്മകൾ പലതും ഒരു പുനർജന്മത്തിലേക്കാണ്ടുപോകുന്നു.
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ
ആ കാറ്റുപറയുന്ന കഥകളിൽനിന്നും വേർപെട്ടുപോയ രണ്ടിണക്കിളികൾ
ഒരുപാടകലെയായ് സ്മരണകൾ തനിയെ ജീർണിച്ച നിമിഷങ്ങൾ പലതാകവേ
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും
തേങ്ങുവാൻ കഴിയാത്ത അശ്രുകണങ്ങൾ തൂകാതെ ഞാനെന്നും കാത്തിരിക്കാം
അനശ്വരമാകുന്ന പ്രണയത്തിൻ സ്മരണകൾ മിഴികളിൽ തൂകുന്ന ചെറുബാഷ്പമോ
എരിയുന്ന അഗ്നിയിൽ ഓർമ്മകൾ മാത്രമായ് നശ്വരമാകുന്ന ജീവിതമോ
പ്രണയിച്ചുപോയി ഞാൻ ഒരുവാക്കുപറയാതെ ഹൃദയത്തിൻ മുദ്രകൾ ചാർത്തിയില്ലേ
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങൾ ക്രൂരമായ് നിന്നും വീക്ഷിക്കവേ
പുഷ്പഗോപുര കലവറയ്ക്കുള്ളിൽ ഒരു നിശബ്ദചിഹ്നമായ് ഞാൻ മാറവേ
അരികിലേക്കെത്തുമോ എൻ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം
അശ്രുക്കളായ് പൊഴിയുന്ന മനസ്സിൻ ഓർമ്മകൾ കണ്ണീരിൽ കുതിർന്ന മരവിപ്പുകൾ
നിഴലിച്ചുനീക്കവേ എൻപ്രിയ സ്മരണകൾ കണ്ണീർക്കണങ്ങൾ തൻ ദലബാഷ്പമോ
നിൻ മുഖ ദൃശ്യം പതിഞ്ഞയെൻ കണ്ണുകൾ അന്ധമായ് നിന്നും തളരുന്നുവോ
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓർമ്മകൾ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും
പറയാതെ പോയൊരാ പ്രണയത്തിൻ നൊമ്പരം കണ്ണീർക്കാറ്റായ് പുൽകുന്നവോ
ഏകയായ് നിന്നുഞാൻ തേങ്ങുന്നിതാ ഹൃദയത്തിൻ നെടുവീർപ്പുകൾ
ഒരുനോക്കു കാണാൻ ഞാൻ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടിൽ മാഞ്ഞീടവേ
കണ്ണിലെ ബാഷ്പന ശക്തികൾ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിൻ വഴികാട്ടികൾ..