ജി.എച്.എസ്.എസ് പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20016 (സംവാദം | സംഭാവനകൾ)


ജി.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പട്ടാമ്പി

പട്ടാമ്പി പി.ഒ,
പാലക്കാട്
,
679303
,
പാല്കക്കാട് ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0466 2213975
ഇമെയിൽghsspattambi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാല്കക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്.മഹാലിംഗം
പ്രധാന അദ്ധ്യാപകൻസുഹറാബീവീ.പി
അവസാനം തിരുത്തിയത്
26-09-201720016


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം.

1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.

ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മപാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സുകൾ

  1. യു.പി.വിഭാഗം
  2. ഹൈസ്കൂൂൾ
  3. ഹയർ സെക്കന്ററി

ലാബുകൾ

  1. കമ്പ്യൂട്ടർ ലാബ് 2 എണ്ണം
  2. ഫിസിക്സ് ലാബ്
  3. കെമിസ്ട്രി ലാബ്
  4. ബയോളജി ലാബ്
  5. ഐ.ഇ.ഡി റിസോഴ്സ് റൂം
  6. കൗൺസലിംഗ് റൂം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്

2017-18 വർഷത്തെ സയൻസ് ക്ലബ്ബ് ഭാരവാഹികൾ
പ്രസിഡണ്ട് - മുർഷിദ. 10 ബി
വൈസ് പ്രസിഡണ്ട് - അഭിനന്ദ് 9 എച്ച്
സെക്രട്ടറി - ദീപക് 8 ഡി
ജോ. സെക്രട്ടറി - നീതു
അംഗങ്ങൾ ഹിബ ഹബീബ്
റിസ്വാന നസ്റിൻ
നഹല
ഫസ്‌ന
ഫാത്തിമ അൻസി
ഫഹ്‌മിദ

സോഷ്യൽ സയൻസ് ക്ലബ്ബ്

2017-18 വർഷത്തെ സയൻസ് ക്ലബ്ബ് ഭാരവാഹികൾ
പ്രസിഡണ്ട് - മുർഷിദ. 10 ബി
വൈസ് പ്രസിഡണ്ട് - അഭിനന്ദ് 9 എച്ച്
സെക്രട്ടറി - ദീപക് 8 ഡി
ജോ. സെക്രട്ടറി - നീതു
അംഗങ്ങൾ ഹിബ ഹബീബ്
റിസ്വാന നസ്റിൻ
നഹല
ഫസ്‌ന
ഫാത്തിമ അൻസി
ഫഹ്‌മിദ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. കെ.കമലാക്ഷി
  2. ഡോ.പി.എം.വാസുദേവൻ നമ്പൂതിരി
  3. കെ.എം.ശശികുുമാരൻ
  4. ഇ.കെ.മുഹമ്മദ് ഹനീഫ
  5. വിജയകുമാരിഅമ്മ‌
  6. അബൂബക്കർ
  7. മൈമൂനത്ത്.സി
  8. സുഹറബീവി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_പട്ടാമ്പി&oldid=398568" എന്ന താളിൽനിന്ന് ശേഖരിച്ചത്