എ.എം.എൽ.പി.എസ്. പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പാലക്കാട്
വിലാസം
പാലക്കാട്

പാലക്കാട് പി.ഒ,
മലപ്പുറം
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ9846489781
ഇമെയിൽpalakkadamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈദാ ബീഗം. വി.
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട്‌ എന്ന പ്രദേശത്തെ കുട്ടികൾക്ക്‌ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1952-ൽ സ്ഥാപിതമായി. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പാലക്കാട്‌ ദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം.

ചരിത്രം

സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ൽ പാലക്കാട്‌ എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകൾക്ക് അറിവും ജീവിത മൂല്യങ്ങളും നൽകി തേജസ്സോടെ മുന്നേറുകയാണ്.

പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ട കാലഘട്ടം. റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത അവസ്ഥ,ഭൌതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകാത്ത സമൂഹം... ഈ അവസ്ഥയിലാണ് സ്വന്തം നാട്ടിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മർഹൂം വാളപ്ര മാഹിൻ മാസ്റ്ററും, കെ. മൊയ്തീൻകുട്ടി എന്ന വ്യക്തിയും കൂടി ഒരു എൽ.പി സ്കൂൾ എന്ന സാക്ഷാത്കാരത്തിനു തുടക്കം കുറിച്ചത്. ഒരു ഓല ഷെഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന ആ കാലഘട്ടത്തിൽ സ്കൂളിനെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം വളരെയേറെ പ്രയാസങ്ങൾ സഹിച്ചു.

ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു കോട്ട മായിൻ മാസ്റ്റർ. തുടർന്ന് ഉണ്യാലി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വാളപ്ര മാഹിൻ മാസ്റ്റർ, വി. കാദർ മീരാൻ മാസ്റ്റർ, കെ. രായിൻകുട്ടി മാസ്റ്റർ,വി. സുബൈർ മാസ്റ്റർ എന്നിവർ പ്രധാനധ്യപക പദവിയിൽ സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനധ്യാപിക വി. സുബൈദ ബീഗം ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

സ്കൂളിലെ അധ്യാപകർ

1.ശ്രീമതി. വി. സുബൈദാ ബീഗം

2.ശ്രീമതി. സുലൈഖ. സി

3.ശ്രീമതി. ആയിഷ. കെ

4.ശ്രീമതി. സുബൈദ. എം

5.ശ്രീമതി. ഷാനിത

6.ശ്രീമതി. സഹ് ല. വി

7. ശ്രീ. ലബീബ്. പി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം

സ്വാതന്ത്ര്യദിനാഘോഷം

സ്കൂൾ സംരക്ഷണയജ്ഞം

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ

നേട്ടങ്ങൾ

മാനേജ്മെന്റ് മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാലക്കാട്&oldid=1153460" എന്ന താളിൽനിന്ന് ശേഖരിച്ചത്