സഹായം:ഉള്ളടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
02:18, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


ആമുഖം

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.

ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽമാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാർക്കപ്പുകൾ അതിലും ലളിതമാണ്.വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിക്കിയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എങ്കിൽ അതിൽ കൂട്ടിച്ചേർക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.


"https://schoolwiki.in/index.php?title=സഹായം:ഉള്ളടക്കം&oldid=408554" എന്ന താളിൽനിന്ന് ശേഖരിച്ചത്