സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര.

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 11 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41072 (സംവാദം | സംഭാവനകൾ)
സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-09-201741072





ചരിത്രം

ശക്തികുളങ്ങര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളില്‍ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകള്‍ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെന്‍ ഫെര്‍ണാന്‍ഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെന്‍സിഗര്‍ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂണ്‍ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പള്ളിമേടയില്‍ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാര്‍പ്പ് സാര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വര്‍ഷം കൊണ്ടു പുതിയ സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടര്‍ സാര്‍ ഈ സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ല്‍ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകള്‍)1924-ല്‍ ഫസ്റ്റ് ഫോറം, 1926-ല്‍ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകള്‍ക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവര്‍ക്ക് തുടര്‍ന്നു പടിക്കുവാന്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വളരെ കഷ്ട്ടപ്പെട്ടാണ് തുടര്‍ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ല്‍ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിള്‍ നെറ്റോ ഇവിടെ രു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ല്‍ ബഹു. സ്റ്റീഫന്‍ ഗോമസച്ചന്‍ അസി. വികാരിയായി ഈ ഇടവകയില്‍ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളില്‍ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കര്‍ ഭൂമി മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ മിഡില്‍ സ്കൂള്‍ കെട്ടിടത്തില്‍ വച്ചാണ് നടന്നിരുന്നത്. 1950-ല്‍ സിഡ്നി ആര്‍ച്ച് ബിഷപ്പ് റവ.ഡോ. നോര്‍മന്‍ തോമസ് കാര്‍ഡിനല്‍ ഗില്‍റോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റര്‍ കുടുംബിലാന്‍ ഈ കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വര്‍ഷം കൊണ്ട് കരിബാറയില്‍ 2 നില സ്ക്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കല്‍ മാനേജറും റവ.ഫാ.സ്റ്റീഫന്‍ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥപരിശ്രമമാണ് ഈ സ്ക്കൂള്‍. == ഭൗതികസൗകര്യങ്ങള്‍ ==. രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റെര്‍നെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടര്‍ ലാബുണ്ട്. ആണ്‍ക്കുട്ടികള്‍ക്കും, പെണ്‍ക്കുട്ടികള്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയന്‍സ്ലാബുണ്ട്. ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ശാസ്ത്രക്ലബ്-കണ്‍വീനര്‍ ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദര്‍ശനവും സംഘ‍ടിപ്പിച്ചു. കുട്ടിക്കൂട്ടം -കണ്‍വീനര്‍ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം 2017സെപ്തംബര്‍ 7,8 തീയതികളില്‍ നടന്നു 20 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കി. എക്കോക്ലബ്ബ് -കണ്‍വീനര്‍ ശ്രീമതി കല ജോര്‍ജ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളെ സംഘ‍ടിപ്പിച്ചു ചെറിയരീതീയില്‍ കൃഷി ആരംഭിച്ചു . ഹെല്‍ത്ത് ക്ലബ് -കണ്‍വീനര്‍ ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

* NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.        
 കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലം