ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ | |
---|---|
വിലാസം | |
മയ്യില്‍ കണ്ണൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-09-2017 | പറശ്ശിനി |
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍. മുഴുവന്‍ പേര് ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍,മയ്യില്‍. അഞ്ചാം തരം മുതല്‍ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തി അഞ്ഞൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.
ചരിത്രം
നൂറ്റി ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവന്‍ നമ്പൂതിരി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മയ്യില്‍. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ ശ്രീ. ഇടൂഴി മാധവന്‍ വൈദ്യര്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊന്‍പതില്‍ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറില്‍ ഹയര്‍ എലമെന്ററി സ്കൂളായും ഉയര്‍ന്നു. ആയിത്തി തൊള്ളായിരത്തി അന്‍പത്തി ആറില്‍ മലബാര്‍ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂള്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴിലെ ഇ.എം.എസ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മയ്യില്‍ ഗവണ്‍മെന്റ് ഹൈ സ്കൂള്‍ യാഥാര്‍ത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വര്‍ഷം മഹാനുഭാവനായ ഇടൂഴി മാധവന്‍ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അടുത്തിടെ ഹയര്‍സെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം 8-ാംതരത്തില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ വര്‍ഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഈ വര്‍ഷം മുതല്‍ സ്കൂ്ള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോര്‍ഡും ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ . ശ്രീമതി ടീച്ചര്‍
വഴികാട്ടി
<googlemap version="0.9" lat="11.993547" lon="75.451183" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.993106, 75.450701 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|