ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം
ദൃശ്യരൂപം
സ്വാതന്ത്ര്യദിനാഘോഷം 2017
ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി.
ഓണാഘോഷം 2017
ഈ വർഷത്തെ ഓണാഘോഷപരിപാടികൾ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടർന്ന് മാവേലി പൂക്കളങ്ങൾ സന്ദർശിച്ചു. വിവിധ സംഘങ്ങൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികൾ സമാപിച്ചു. തുടർന്ന് അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.