സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ യുവജനോൽസവം 2017

        ഒക്‌ടോബർ 4-ാം തീയതി രാവിലെ പത്ത് മണിക്ക് ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി ടി എ പ്രസിഡന്റ് മൂസ മൌലവി മൂന്ന്ദിവസത്തെ യുവജനോൽസവപരിപാടികൾ ഉദ്ഘാടനംചെയ്തു. 


സ്വാതന്ത്ര്യദിനാഘോഷം 2017

        ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി.


ഓണാഘോഷം 2017

ഈ വർഷത്തെ ഓണാഘോഷപരിപാടികൾ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടർന്ന് മാവേലി പൂക്കളങ്ങൾ സന്ദർശിച്ചു. വിവിധ സംഘങ്ങൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികൾ സമാപിച്ചു. തുടർന്ന് അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.