നടുവിൽ എച്ച് എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
05:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
നടുവിൽ എച്ച് എസ്സ്
വിലാസം
നടുവിൽ

നടുവിൽ ഹൈ സ്കൂൾ
,
670 582
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0460 2250330
ഇമെയിൽnaduvilhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്49030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പി ദാമോദരൻ
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽഹയർസെക്കൻഡറിസ്കൂൾ.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിൻറെ മുഘചായ മാറ്റുന്ന ഒരു സുപ്രദാനദൌത്യമാണ്ഇതിലൂടെ ഈമഹാനുഭാവൻ നിർവഹിച്ചതു.1961ൽ അപ്പർപ്രൈമറിആയും 1966ൽ ഹൈസ്കൂൾആയും ഉയർത്തപെട്ട ഈ സ്ഥാപനംനടുവിലും ചുറ്റുപാടുമുള്ളകുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെശ്രീ ടി പി നാരായൺനമ്പ്യാര്റും മാനേജർമാരായി പ്രവർത്തിച്ചു.തുടർന്ന് പ്രൊഫസർ ടി പി ശ്രീധരൻ മാനേജര്രായി പ്രവർത്തിക്കുന്നു.

2011ലാണ്‌ ഹയർസെക്കൻഡറികോഴ്സ്കൾ അനുവധിക്കപെട്ടത്‌.ശ്രീ കെടി നരേന്ദ്രൻനമ്പ്യാർ തുടങ്ങിയ പ്രഗത്ഭരായഹെഡ്മാസ്റ്റർമാരും ശ്രീ ഇ അനന്ദൻ നമ്പ്യാർ,ശ്രീ ഒ കൃഷ്ണൻ എന്നീ അദ്ധ്യാപക പ്രമുഗരും സ്കൂളിന്റെ അക്കാദമിക്ക് നിലവാരം ഉയർതുന്നത്തിൽ വാലിയ സംഭാവനകൾ നൽകുകയുണ്ടായി.


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.നടുവിൽഹയർസെക്കൻഡറിസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂൺ മാസം ഒന്നാം തീയതി നടുവിൽഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായി. നടുവിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. എം സി കേളപ്പൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ.ടി . നരേന്ദ്രൻ നമ്പ്യാർ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ.രാധാകൃഷ്ണൻ എം ആണ്.

    സ്കൗട്ട് & ഗൈഡ്സ്:2005 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് ബീന എ വി.ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ നടുവിൽ  ടൗണും പരിസരവും ശുചീകരിച്ചു. 
                2005-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ചാർജ് വഹിക്കുന്നത് ശ്രീമതി ദിലീപ് ജി നായർ . ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു. 

.. ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, പരോപകാര പ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയർ റെഡ്ക്രാസ് പ്രവർത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 10 മാർക്ക് ഗ്രേഡ്മാർക്കായി ലഭിക്കും. ചാർജ് വഹിക്കുന്നത് പി വി ഷീബ ആണ് ആണ്. .. ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ: ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു.. .. സോഷ്യൽ സർവീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ പഠനോപകരണങ്ങൾ, യൂണിഫോം, ചികിത്സാ സഹായം എന്നിവ നൽകി സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗ് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കുന്നു.

.. സഞ്ചയിക: കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".
                സഞ്ചയികയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദർഭങ്ങളിൽ നിക്ഷേപകർക്ക് എടുത്ത് ഉപയോഗിക്കുവാൻ കഴിയുന്നതുമാണ്. കൂടുതൽ തുക നിക്ഷേപിക്കുന്ന കുട്ടികൾ പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.

..

   വിദ്യാരംഗം കലാ സാഹിത്യ വേദി : വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
   ക്ലബ്ബ് പ്രവർത്തനങ്ങൾ: അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

1. സയൻസ് ക്ലബ്ബ് 2. മാത്തമാറ്റിക് ക്ലബ്ബ് 3. സോഷ്യൽ സയൻസ് ക്ലബ്ബ് 4. ഹെൽത്ത് ക്ലബ്ബ് 5. ഇക്കോ ക്ലബ്ബ്പെൺ കുട്ടികളുടെ എണ്ണം=103 6. ഒറേറ്ററി ക്ലബ്ബ് 7. ഇംഗ്ലീഷ് ക്ലബ്ബ് 8. ഐ.റ്റി ക്ലബ്ബ് 9. വിദ്യാരംഗം കലാസാഹിത്യവേദി 10. സ്പോട്സ് ക്ലബ്ബ്

           വിവിധ ക്ലബ്പ്രവർത്തനങ്ങൾ കൂടാതെ ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവൽക്കരണം  നടത്തുകയും  ചെയ്യുന്നു. 
                               കായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം  നൽകുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികൾ  ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയിൽ പ്രവർത്തിക്കുന്നു. മുഴുവൻ കുട്ടികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാർമികനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ ടി നരേന്ദ്രൻ നമ്പ്യാർ പി നാരായണൻമാസ്റ്റർ പി പി ദാമോദരൻ മാസ്റ്റർ ടി എ വാസുദേവൻനായർ കെ പി കേശവൻ മാസ്റ്റർ വി രാഘവൻ മാസ്റ്റർ എം എം ശ്രീധരൻ മാസ്റ്റർ എം പി മേരി ടീച്ചർ കെ ഡി ജോസഫ്‌ മാസ്റ്റർ ടി പി ബാലകൃഷ്ണൻ മാസ്റ്റർ ടി പി പദ്മനാഭൻ മാസ്റ്റർ കെ പി ദാമോദരൻ മാസ്റ്റർ സി രഘുമാസ്റ്റർ


"https://schoolwiki.in/index.php?title=നടുവിൽ_എച്ച്_എസ്സ്&oldid=391270" എന്ന താളിൽനിന്ന് ശേഖരിച്ചത്