സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
03:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

മണിമലപി.ഒ,
കോട്ടയം
,
676519
,
കോട്ടയം ജില്ല
സ്ഥാപിതം19 - മെയ് - 1948
വിവരങ്ങൾ
ഫോൺ04828248562
ഇമെയിൽkply32037@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ടോമി അഗസ്ററിൻ
പ്രധാന അദ്ധ്യാപകൻമിനി ആന്റണി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. ബഹു ബൽത്താസറച്ചൻ പ്രഥമഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു.1948 മെയ് മാസം 19 ന് ഒന്നാമത്തെ വിദ്യാർത്ഥിയായി മണ്ണനാൽ എം വി ജോസഫിനെ പ്രവേശിപ്പിച്ചു. ബഹുമാന്യരായ പി ജെ മാത്യൂ പള്ളിപ്പുറത്തുശ്ശേരി, കെ എം മാത്യു കുന്നപ്പള്ളി,ടി ഉലഹന്നാൻ,വി എം അഗസ്റ്റിൻഎന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ 44 ആൺകുട്ടികൾ വീതമുള്ള 2 ഡിവിഷനുകളോടു കൂടി നാലാം ഫോറം പ്രവർത്തനമാരംഭിച്ചു. 1949 ൽ മിഡിൽ സ്കൂൾ വിഭാഗം ആരംഭിച്ചു. 1951 മാർച്ചിൽ ആദ്യബാച്ച് എസ് എസ് എൽ സി പരീക്ഷയെഴുതി.കറിക്കാട്ടൂരിലെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് അന്നത്തെ മാനേജരായിരുന്ന ബഹു ലിബേരിയൂസച്ചന്റെയും ഹെഡ് മാസ്റ്റർ വി ജെ ഇമ്മാനുവൽ നെടും തകിടിയുടെയും നേതൃത്വത്തിൽ സ്കൂളിന്റെ രജതജൂബിലി അത്യാഘോഷപൂർവ്വം കൊണ്ടാടി. ഹൈസ്കൂൾ വിഭാഗത്തിന് ആധുനിക സൗകര്യങ്ങളോടു കടിയ ഒരു കെട്ടിടം നിർമ്മിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും തീരുമാനിക്കുകയും 1992 ൽ കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്തു. മൂന്നു നിലകളുള്ള അതിമനോഹരമായ കെട്ടിടം 1995-ൽ പൂർത്തീകരിച്ചു. 1998-ൽ അന്നത്തെ മാനേജരായിരുന്ന ഫാ. എയ്​ഡൻ കുളത്തിനാലിന്റെയും ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. കെ. എം. ജോണിന്റെയും റവ. ഫാ. ജോർജ്ജ് വയലിൽ കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വൈവിദ്ധ്യ​മാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളാ ഗവൺമെന്റ് 1997 ൽ സ്കൂളുകളോടനുബന്ധിച്ച് +2 കോഴ്സുകൾ ആരംഭിക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ +2 അനുവദിപ്പിക്കാനുള്ള ശ്രമം കറിക്കാട്ടൂരും ആരംഭിച്ചു. അന്നത്തെ മാനേജരായിരുന്ന ഫാ. ജോർജ് വയലിൽ കളപ്പുരയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി രണ്ടായിരാമാണ്ടിൽ +2 കോഴ്സിന് അനുവാദം ലഭിക്കുകയും ഓഗസ്റ്റ് മാസം ഏഴാം തിയതി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. പ്രഥമ പ്രിൻസിപ്പാളായി റവ.ഫാ.ജോസ് ആനിത്തോട്ടം ചാർജെടുത്തു. സ്കൂളിന്റെ വർത്തമാനകാല പുരോഗതിയുടെ അടിസ്ഥാനശിലകളായി നില കൊള്ളുന്ന റവ.ഫാ.ടോമി നെല്ലുവേലിയുടെയും ശ്രീ ജോസ് ജോസഫിന്റെയും ദീർഘവീക്ഷണത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ സമഗ്രമായ പുരോഗതിയിൽ സർവ്വാത്മനാ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മണ്ണാപറമ്പിലിന്റെയും പി.റ്റി.എ പ്രസിഡന്റ് ശ്രീ ടോമി ഇളംതോട്ടത്തിന്റെയും സേവനങ്ങൾ വില മതിക്കാനാകാത്തതാണ്. ഈ അക്ഷരദേവാലയത്തിന്റെ നാമധാരിയായ ചാവറയച്ചന്റെ സ്വർഗ്ഗീയമാധ്യസ്ഥവും അദൃശ്യസാന്നിധ്യവും വഴി ഈ കലാലയം ഉത്തരോത്തരം പുരോഗതിയിലേക്ക് കുതിക്കുകയാണ്.കലാ കായിസാംസ്കാരികആധ്യാത്മീകരാഷ്ട്രീയരംഗങ്ങളിൽ കതിർകനമുള്ള വളരെ അധികം പ്രതിഭകൾക്ക് ജന്മം കൊടുത്തു കൊണ്ട് നാടിന്റെ ദീപശിഖയായി ഈ സരസ്വതീ ക്ഷേത്രം നില കൊള്ളുന്നു. ഹെഡ് മാസ്റ്റർ 1 റവ.ഫാ.ബൽത്താസർ 6-5-1948 2

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.483953" lon="76.771839" zoom="18" width="350" height="350" selector="no" controls="none">

9.483911, 76.771833, CCM KARIKKATTOOR </googlemap>