എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്

05:06, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്
വിലാസം
ആലക്കോട്

ആലക്കോട് പി.ഒ,
കണ്ണൂർ
,
670571
,
കണ്ണൂർ. ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04602255394
ഇമെയിൽalakodensshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13043(49021) (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ.
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽക്യഷ്ണകുമാർ ബി
പ്രധാന അദ്ധ്യാപകൻഒാമന എം ബി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍ആലക്കോട് എൻ എസ്സ് എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ.പി.ആർ.രാമവർമ്മരാജ 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


1954 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പൻനായർ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959ൽ ഇതൊരു യു.പി. സ്കൂളായി. 1962 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകൻ സി.ആർ.പണിക്കർ സാർ ആയിരുന്നു.1974ൽ ശ്രീ.രാമവർമ്മരാജ ഈ വിദ്യാലയം എൻ എസ്സ് എസ്സ് ന് കൈമാറി.. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠനത്തിലും കലാകായികപ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് ഈവിദ്യാലയം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി
  • റോഡ് സുരക്ഷ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലഹരി വിരുദ്ധ സേന
  • എൻ എസ് എസ്
  • സൗഹ്യദ ക്ലമ്പ്
  • സീഡ് ക്ലമ്പ്

മാനേജ്‌മെന്റ്

ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സർവിസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . നിലവിൽ 180 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ സുകുമാരൻ നായർ ജനറൽ സെക്രട്ടറിയും ശ്രീ കെ. വി. രവീന്ദ്രനാഥൻ നായർ മാനേജരായും പ്രവർത്തിക്കുന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ് ട്രസ് ഒാമന. എം. ബി യും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ക്യഷ്ണകുമാറും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.കെ.കുട്ടപ്പൻനായർ, സി.ആർ.പണിക്കർ, എൻ. ബാലചന്ദ്രകുറുപ്പ്, വി.രാമച്ന്ദ്രകുറുപ്പ്,, എൻ. ഭാസ്കരൻനായർ,ടി.എസ്.ക്യഷ്ണൻ നമ്പൂതിരി,വി.എൻ.അച്യുതൻനായർ, എം.ഗോപാലക്യഷ്ണൻനായർ, എം.ജി.സി.പണിക്കർ, ഗോപാലക്യഷ്ണൻനായർ, സി.ഭാസ്കരൻ, രാജൻ.ഡി, രോഹിണിയമ്മ.പി, പി.ജെ.അന്നകുട്ടി, പി. കെ. ഗിരിജാമണി, വിനോദ്കുമാർ, അനിൽകുമാർ, കെ ആർ. ജയ, ആശാലത. പി, അംബിക എ, ഒാമന എം. ബി.(തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.ഡി വത്സമ്മ - ഒളിമ്പിക്സ് താരം

അനിൽ കുമാർ‌  -ചെറുകിടജലവൈദ്യുതപദ്ധതി നി‍ർമ്മാണം

വഴികാട്ടി

<googlemap version="0.9" lat="12.294385" lon="75.422516" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.049477, 75.3687, NSSHSS ALAKODE

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.