ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര | |
---|---|
വിലാസം | |
ആലുവ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ആംഗലേയം |
അവസാനം തിരുത്തിയത് | |
22-07-2017 | Solly |
== ചരിത്രം ==
ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിന് തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയില്‍ സ്ഥിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് ഫോര്‍ ഗേള്‍സ്. കോണ്ഗ്രിഗേഷന് ഒാഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1952ല്‍ 31വിദ്യാര്‍ത്ഥികളുമായി സിസ്സ് റ്റര്‍ പേഷ്യന്‍സിന്‍െറ നോതൃത്ത്വത്തില്‍ ഫസ്റ്റ് ഫോം ആരംഭിച്ചു. 1962ല്‍ എല്‍ പി വിഭാഗവും 1982ല്‍ ഹൈസ്ക്കുൂള്‍ വിഭാഗവുംആരംഭിച്ചു. ബാലാരിഷ്ടതകള്‍ പിന്നിട്ട് കൗമാരത്തിലേയ് ക്ക് എത്തി നില്ക്കുന്ന വിദ്യാലയത്തെ നയിച്ചത് സി സ്സ്റ്റര്‍ മെലീറ്റയാണ്. S S L C പരീക്ഷ യ്ക്ക് ആദ്യ ബാച്ചില്‍ 31 കുട്ടികള്‍ പരീക്ഷയെഴുതി .നൂറുമേനി വിളവു നല്കി. നീണ്ട 10 വര്‍ഷക്കാലം സ്ക്കൂളിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിസ്റ്റര്‍ മെലീറ്റ. യുവജനാേല്സവം,കായികമേള,ശാസ്ത്ര.ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി പ്രശസ്തിയുടെ മേഖലകളിലേയ്ക്കു കാലൂന്നിയത് ഈകാലഘട്ടത്തിലാണ്. പിന്‍ഗാമികളായ സി ലുസീന, സി ലില്ലിയന്‍, സി ഡോറ,സി ക്രിസ് റ്റീന ,സി ലിസിലറ്റ് എന്നിവര്‍ വിജയത്തീന്റെ കെടുമുടികള് കീഴടക്കികൊണ്ടും വീണ്ടും വീണ്ടും ഒൗന്ന്യത്യത്തിലെത്തിക്കാന് അക്ഷീണം യത്നിച്ചവരാണ് .സ്ക്കൂളിന്റെ പ്രവത്തന മികവ് ഒന്നുകൊണ്ടു മാത്രമാണ് യാതൊരു ശുപാര്‍ശയും കൂടാതെ 2000 ത്തീല് ഹയര്‍ സെക്കന്റെറി അനുവദിച്ചുകിട്ടിയത് . ഈ വിദ്യാലയം ഇപ്പോള്‍ 2000ല്‍ പരം വിദ്യാര്‍ത്ഥികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ലിസ്സി ടി സി(Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു. കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില് ഒന്നാണിത്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോണ്ഗ്രിഗേഷന് ഒഫ് തെരേസ്യന്‍ കാര്‍മലേറ്റ്സിന്റെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി.മെലീറ്റ സി.ടി.സി. സ്ക്കൂള് മാനേജറായും , സി ലൈസ സി ടി സി ലോക്കല്‍ മാനേജരായും സേവനം ചെയ്യ് തു വരുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി ഫിലോമിന , സി.മെലീറ്റ സി.ടി.സി., സി.ലില്ലിയന്‍ സി.ടി.സി., സി.ലുസീന സി.ടി.സി., സി. ഡോറ സി.ടി. സി.സി ക്രിസ്റ്റീന സി. ടി സി .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.എം. ഒ. ജോണ്‍ - മുന്‍ നഗരസഭ അധ്യക്ഷന്‍
- കുുമാരി ലിസ്സി എബ്രാഹം ആലുവ നഗര സഭഅദ്ധ്യക്ഷ
- ശ്ിമതി ലീന ജോര്‍ജ് കൗണ്‍സിലര്‍
ചരിത്രം
ഭൗതികസൗകര്യങ്ങള്
L P ,UP,HS, വിഭാഗങ്ങള്‍ക്കായി മൂന്ന് കെട്ടിട സമുച്ചയം .ഹൈസ് ക്കൂളിന് 11 ക്ലാസ്സ് റൂമുകള്‍,UP ക്ക് 15 ക്ലാസ്സ്റൂമുകള്‍ LP ക്ക് 13 ക്ലാസ്സ് റൂമും ഉണ്ട്. വൃത്തിയും വെടിപ്പും ഉള്ള 35 ല്‍ പരം ശുചിമുറികള്‍. ഹൈസ്ക്കുൂളിന് 16 കമ്പ്യൂട്ടറും പ്രൊജക്ടര്‍ സംവിധാനവും ഉളള കമ്പ്യൂട്ടര്‍ ലാബ് ഉണ്ട് ലാബില്‍ ഇന്റര്‍ നെറ്റ് സൗകുര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലം ,വൃത്തിയും വെടിപ്പുംഉളള അടുക്കള.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- NH 47 ന് തൊട്ട് ആലുവ നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി പറവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 5 കി.മി. അകലം
നേട്ടങ്ങള്‍
അര്‍പ്പണ മനോഭാവവും ത്യാഗസന്നദ്ധതയുമുള്ള അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമഫലമായി എസ് എസ് എല്‍ സി ക്ക് എല്ലാ വര്‍ഷവും നൂറുമേനിവിജയം | സംസ്കൃതകലോല്സവത്തില് ഉപജില്ലാതലത്തിത് സ്ഥിരമായി സെക്കന്റ് ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് , അറബികലോല്‍സവത്തില്‍ എല്‍ പി വിഭാഗം ഫസ്റ്റ് ഒവറാേള് ചാമ്പ്യന്‍ഷിപ്പ് , ഉപജില്ലാ കായികമേളയില്‍ സ്ഥിരമായി സെക്കന്റ് ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് ,എല്‍ പി വിഭാഗത്തിന് ഫസ്റ്റ് ഒവറാേള് ചാമ്പ്യന്‍ഷിപ്പ് ,ഗെയിംസ് ഇനത്തില്‍ ഷട്ടില്‍ ബാഡ്മിന്റന്‍ സീനിയര്‍, ,ജൂനിയര്‍ വിഭാഗം ഒന്നാംസ്ഥാനം , | 2016 ഉപജില്ലാതലത്തില്‍ എെടി ക്വിസ്സി ന് ഒന്നാം സ്ഥാനം ലഭിച്ചു .ഉപജില്ലാതലത്തില്‍ സോഷ്യല്‍സയന്‍സ് ക്വിസ്സ് ,അറ്റ് ലസ് നിര്‍മ്മാണം ,ന്യൂസ് റീഡിങ്ങ് ,എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കുുട്ടികളുടെ ജൈവ പച്ചക്കറി തോട്ടം ,ഔഷധതോട്ടം എന്നിവയും എടുത്തുപറയത്തക്ക നേട്ടങ്ങളാണ് . | സ്പോര്‍ട്സ്, സയന്‍സ്, യൂത്ത്ഫെസ്റ്റിവല്‍, , റെഡ്ക്രോസ്എന്നിവയ്ക്ക് ഗ്രെസ് മാര്‍ക്കുകള്‍ കിട്ടിവരുന്നു. | സ്കൂള്‍ ലെവലില്‍ മികച്ച ഒരു ബാന്‍ഡ് ട്രൂപ്പും പ്രവര്‍ത്തിച്ചുവരുന്നു. | ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്ഥലം | ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടര് ലാബ്.
2016- 17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തന മികവ് സ്ക്കൂള്പ്രവേശനോല്സവം ഒാണം ക്രിസ്മസ് എന്നിവ സമുചിതമായി ആഘോഷിച്ചു.സ്ക്കൂള് ഉച്ചഭക്ഷണപരിപാടിയില് ഉള്‍പ്പെട്ട എല്ലാകുുട്ടികള്ക്കും ഒാണസദ്യനല്കി . മലയാള മനോരമ നല്ല പാഠം പദ്ധതിയില്‍ അംഗമായ ഞങ്ങളുടെ വിദ്യാലയംഅഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കുന്ന നിര്‍ദ്ധനരായ വൃക്ക രോഗികള്ക്കുഡയാലിസിസിനു നല്കിവരുന്നു.ഞങ്ങളുടെ കുട്ടികളുടെ രക്ഷിതിക്കള്ക്ക് ചികില്സാസഹായകമായി കുുട്ടികളില്നിന്നും അദ്ധ്യാപകരില്‍ നിന്നും സമാഹരിച്ച് 50000 രൂപ നല്കി. നബിദിനം പ്രമാണിച്ച് നിര്‍ദ്ധനരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അരിയും
പച്ചക്കറിയും നല്കി .
ഒാണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലില്‍ 118-ഒാളം ഡയാലിസിസ് രോഗികള്‍ക്കു ഒാണക്കിറ്റു നല്കിക്കൊണ്ടു വിദ്ധ്യാലയത്തിലെ കെച്ചു മക്കള്‍ നന്മയുടെ നിറദീപങ്ങളായി മാറി.,
S S L C കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി MORNING CLASS, EVENING CLASS, SATERDAY CLASS ,എന്നിവ നടതിതിവരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി നവ പ്രഭപദ്ധതിപ്രകാരം EVENING CLASS നടത്തി.ഹരിതകേരളംപദ്ധതിയുടെ ഭാഗമായി രണ്ടാം വാര്‍ഡിലെ കാട് വെട്ടിത്തെളിച്ചു.വിദ്ധ്യാലയത്തില്‍ RED CROSS, GUIDES, എന്നീസംഘടനകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ദിനാചരണങ്ങളിലും സ്ക്കൂളിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലും ഈസംഘടനയുടെ സഹകരണം ചെറുതല്ല. ഗൈഡ്സിലെ 12 കുട്ടികകള്‍ രാജപുരസ്ക്കാര്പരീക്ഷ പാസാവുകയുംഗ്രേയ്സ്മാര്ക്കിനര്ഹയാവുകയും ചെയ്തു. റെഡ്ക്രോസിലെ 18 കുട്ടികള്ക്ക്ഗ്രേയ്സ് മാര്‍ക്ക് നേടാനായി എന്നതും വലിയ നേട്ടമായികരുതുന്നു.
ഈവര്‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാന്‍കഴിഞ്ഞു .ഏഴുകുട്ടികള്‍ക്ക് എല്ലാവിഷയത്തിനും A+ഉം ഒന്പതുപേര് 9A+ഉെ കരസ്ഥമാക്കി .
യാത്രാസൗകര്യം
|WELL MAINTAINED BUSES
മേല്‍വിലാസം
HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O., ALUVA 683 108
വഴികാട്ടി
{{#multimaps:10.123336,76.344163 | width=800px | zoom=16}}
വര്‍ഗ്ഗം: സ്കൂള്‍