കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.

ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍ ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.

കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
വിലാസം
പൊത്തപ്പള്ളി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
11-12-2009Kkkvmhspothappally



ചരിത്രം

ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍ ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.

1968 ല്‍ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯

ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എല്‍. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തില്‍നടത്തപ്പെട്ടു. 1974-1975 കാലയളവില്‍ ഹൈസ്കുള്‍ വിഭാഗത്തില്‍ നിന്ന് ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.പിന്നീട് 2006 മുതല്‍ ലോവ൪ പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകനായി ശ്രി എ.എം നൗഷാദ് തുടരുന്നു

  1995  ജുണില്‍ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുതയും 2005 മാ൪ച്ചില്‍                 
  ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ

ബി.വേണു ഗോപാല്‍ എം.പി.രശ്മി

  • മാഗസിന്‍.
  • എസ്.ഐ.റ്റി.സി

എസ്.ജുനുഗോപാല്‍ എസ്.ഗോപകുമാ൪

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വി.ശിവപ്രസാദ് ലക്ഷമി പണിക്ക൪

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയ൯സ് ക്ലബ്ബ് ഷൈലജ.പി.കെ, എസ്.രശ്മി

'മാത് സ് ക്ലബ്ബ്' ഡി.ആ൪.ജയ, ആ൪.അംബിളി

സോഷ്യല്‍​ സയ൯സ് ക്ലബ്ബ് എം.പി.രശ്മി, വി.ഇന്ദുലേഖ

ഹെല്‍ത്ത് ക്ലബ്ബ് ഷേ൪ലി തോമസ്, ഡി.മാലിനി

മാനേജ്മെന്റ്

കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തില്‍ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തില്‍ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1984 ജുണ്‍ 16ന് സ്ക്കൂള്‍ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ട൪ ജി. ചന്ദ്രസേന൯ മാനേജ൪ പദവി വഹിക്കുന്നു.

മുന്‍ സാരഥികള്‍

ഹൈസ്കുള്‍ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍ 1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള 2. ശ്രീ റ്റി.എ൯.കൃഷണ൯ നായ൪ 3. ശ്രീമതി ഡി.സുഭദ്രാമ്മ 4. ശ്രീമതി പി.വി.റയച്ചല്‍ 5. ശ്രീമതി ജി.തങ്കമ്മ 6. ശ്രീമതി എ.ശാന്തകുമാരിയമ്മ 7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 8. ശ്രീ ജെ പാ൪ത്ഥസാരത്ഥി പ്രസാദ് 9. ശ്രീമതി മേരി വ൪ഗ്ഗീസ്സ്

എല്‍. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍

1. ശ്രീമതി കെ.സുകുമാരിയമ്മ 2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 3. ശ്രീമതി കെ.പി.സുമംഗലാമ്മ 4. ശ്രീ. റ്റി.പ്രകാശ൯ 5. ശ്രീമതി.കെ.സുഭദ്രാമ്മ 6. ശ്രീമതി കെ.ശ്യാമളാദേവി 7. ശ്രീമതി വി സരസ്വതിയമ്മ എന്നിവരായിരുന്നു,


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.277142" lon="76.443558" zoom="18"> 9.276636, 76.443935, KKKVMHS pothappally </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.