കലാസാഹിത്യ വേദി
ഈ വര്‍ഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയല്‍ നടന് കിഷോറും, പ്രശസ്ത നോവലിസ്റ്റ് വി ജെ ജെയിംസ് അവര്‍കളും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ കിരീടം സ്കൂള്‍ കരസ്ഥമാക്കി. കേരള നടനത്തില്‍ കുമാരി അനര്‍ഘ ഐ എസ് സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.