ജി.എം.എൽ.പി.എസ്. പന്തലൂർ/ മുൻ അധ്യാപകർ/അബ് ദുൽ ഗഫൂർ ടി ‌

Schoolwiki സംരംഭത്തിൽ നിന്ന്
അബ്ദുല്‍ ഗഫൂര്‍ ടി,ഒതായി മലപ്പുറം, Ph:9995765438

മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളില്‍. ഹൈസ്കൂള്‍ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റല്‍ ഹൈസ്കൂളില്‍. കോളേജ് പഠനം കുനിയില്‍ എ.ഐ.എ.കോളേജില്‍. 1986 ഒക്ടോബര്‍ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എല്‍.പി.സ്കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ല്‍ പ്രമോഷനോടെ ട്രാന്‍സ്ഫര്‍ ഫുള്‍ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

           09-07-1987 ന് രാവിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.02-06-1989 ന് വൈത്തിരി ഉപജില്ലയിലെ പിണങ്ങോട് ഗവ.യു.പി.സ്കൂളിലേക്ക് ട്രാന്‍സ് ഫറായി.

02-06-1989 ന് പിണങ്ങോട് ഗവ.യു.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.പിണങ്ങോട് ഗവ.യു.പി.സ്കൂളിന്‍െറ പുരോഗമനത്തിനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.ധാരാളം ശിഷ്യ സമ്പത്തുണ്ടായതില്‍ അതിയായി സന്തോഷിക്കുന്നു. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും ബാലകലോത്സവ -അറബി കലാമേളകളിലും സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയവരില്‍ ഒരു കണ്ണിയായി.സ്കൂള്‍ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സുവര്‍ണ കാലഘട്ടമായിരുന്നു അത്. സ്കൂളിന്‍െറ സര്‍വ്വ വികസനങ്ങളിലും പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു. ദീര്‍ഘ കാലത്തെ സംതൃപ്ത സേവനത്തിന് ശേഷം 28-02-2000 -ന് മലപ്പുറം ജില്ലയിലെ താനൂര്‍ സബ് ജില്ലയിലെ എടക്കടപ്പുറം ജി.എം.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം ലഭിച്ചു. 01-03-2000 -ന് എടക്കടപ്പുറം ജി.എം.എല്‍.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.ഏകദേശം ഏഴര മാസത്തെ സേവനത്തിന് ശേഷം 16-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂര്‍ ജി.എം.എല്‍.പി.സ്കൂളിലേക്ക് ട്രാന്‍സ് ഫറായി. 17-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ ജോയിന്‍റ് ചെയ്തു.നീണ്ട 5 വര്‍ഷത്തെ സന്തുഷ്ട സേവനത്തിന് ശേഷം 06-06-2005 -ന് മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ജി.എല്‍.പി.സ്കൂളിലേക്ക് ട്രാന്‍സ് ഫറായി.

          ഇപ്പോള്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയില്‍ ചളിപ്പാടം ഗവ.എല്‍.പി.സ്കൂളില്‍ സന്തോഷപൂര്‍വ്വം സേവനമനുഷ്ടിക്കുന്നു.