സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ
വിലാസം
പുനലുർ

പുനലുർ പി.ഒ,
പുനലുർ
,
691305
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04752222457
ഇമെയിൽhmgoretti53@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.റൊണാൾഡ്.എം.വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻജോൺ ജോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്


പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്.സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാഡമിക് രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മേഴ്സി. കെെ.ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0224245,76.8983846| width=800px | zoom=16 }}