സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ
വിലാസം
ചക്കിട്ടപാറ
,
673526
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ4962663056
ഇമെയിൽsalps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്47646 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുൻപ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയിൽ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂൾ പേരാമ്പ്ര' എന്ന പേരിൽ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂൾ അന്ന് 1942-ൽ കുളത്തുവയൽ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചൻ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെൻറ ആൻറണീസ് എൽ പി സ്കൂൾ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകർഷകനും സാമൂഹ്യസംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ പനമറ്റത്തിൽ ഔത എന്ന ഉദാരമതിയാണ് 1 എക്കർ സ്ഥലം സ്കൂളിനു സംഭാവന നൽകിയത് . ഇവിടെ ആദ്യ വിദ്യാർഥി 21-6-1944 ൽ പ്രവേശനം നേടിയ അബ്രാഹം s/o വി എ മാത്യു വട്ടക്കുന്നേൽ ആണെങ്കിൽ പ്രഥമ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട നാരായണൻ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകർ ശ്രീമതി കെ ഏലിയാമ്മ , ശ്രീ എം രാമൻ ഗുരുക്കൾ , കുമാരി പി ഒ മറിയം പനമറ്റം പറമ്പിൽ എന്നിവരയിരുന്നു .മധുരാനുഭവങ്ങൾ മാത്രം അയവിറക്കാനുള്ള ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി സമൂഹത്തിൻറെ വിവിധ മേഖലകളിൽ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂർവ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്നും സ്മരിക്കുന്നു .

                         ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവർ, 

1.ശ്രീ നാരായണൻ അടിയോടി 2. ശ്രീ കുഞ്ഞിക്കണ്ണൻ കുറുപ്പ് 3. കൃഷ്ണ മാരാർ 4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാർ 6. ശ്രീ ഇ ഡി ആൻറണി 7 .ശ്രീ സി വി ദേവസ്യ 8.ശ്രീ കുട്ടികൃഷ്ണ വാര്യർ 9. ശ്രീ പി ഡി ജോർജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റർ 11.ശ്രീമതി ഫിലോമിന ടീച്ചർ 12. ശ്രീ ടി എം എബ്രഹാം 13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടിൽ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടിൽ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിൻ.

           ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ റവ ഫാദർ വിനോയ് പുരയിടത്തിലും ലോക്കൽ മാനേജർ റവ.ഫാ.ഫ്രാൻസിസ് വെള്ളമാക്കലും സ്കൂൾപ്രവർത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 

ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും തുടർച്ചയായി എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം . 10 ഡിവിഷനുകളിലായി 368 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തിൽ ഉണ്ട് . ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂർണ്ണസഹകരണവും എല്ലാകാര്യത്തിലും ഉണ്ടായിട്ടുണ്ട് . എല്ലാവർഷവും LSS നവോദയ പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾമികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിൻറെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാൻ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട് .സ്വാതന്ത്ര്യദിനത്തിൽ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികൾക്ക് യുണിഫോം , കുട എന്നിവ നൽകികൊണ്ട് ജില്ലയിൽത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന മാനേജർ , ഉയർന്ന നിലവാരം പുലർത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവർത്തിക്കുന്ന ഗുരുഭൂതർ, ശിഷ്യഗണങ്ങൾ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നു .

ഭൗതികസൗകരൃങ്ങൾ

  കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,

ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു . കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ അടുത്താണ് ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .


മികവുകൾ

ജൈവ പച്ചക്കറി കൃഷി

St.ആൻറെണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ളബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ കര്ഷികാഭിമുഖ്യം വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുവാൻ കഴിഞ്ഞു . സമൂഹത്തിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാൻ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട് , കൊളിഫ്ലോവെർ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .

കൃഷിരീതി (പ്രക്രിയ )

മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന് വലിപ്പമായപ്പോൾ , പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും അടിവളമായിട്ടു .


കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ൺകൂട്ടികൊടുക്കൽ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതിൽ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികൾ തന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി നൽകി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത് . കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു . സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളിൽ ഈ ചെടികളുടെ പരിപാലനം നാട്ടുകാർ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക് ജലസേചനം നടത്താൻ മറന്നില്ല . ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .

വിളവെടുപ്പ്

2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും

ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീർത്തും വിജയകരമായിരുന്നു .

ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .

അദ്ധ്യാപകർ

ഷിബു മാത്യു

മേരി ചെറിയാൻ

ഏലിയാമ്മ കെ ജെ

ലൈസമ്മ പി ജെ

മേരി തോമസ്

ജോയ്സി എ എം

മിനി ആന്റോ

ലീനമ്മ കെ ജെ

ഫൈസൽ വി എം

സി.ജെൻസി കെ ജെയിംസ്‌

അഞ്ജു സന്തോഷ്‌

=ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്‌

  2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു

ഹിന്ദി ക്ളബ്=

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ആടസ് ക്ലബ്ബ്

വഴികാട്ടി

ഫലകം:11.580521,75.797784