എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം

11:02, 13 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18743 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂൾചിത്രംഏഏംഎൽപിസ്കൂൾ കാമ്പുറം


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം
വിലാസം
കാമ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-201718743





                   മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം ആലിപ്പറമ്പ് ഭാഗവും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിന്റെ കുറച്ച് ഭാഗവും ഉൾക്കൊള്ളുന്ന മേഖലയിൽ 1931 മെയ് മാസത്തിൽ മണ്ണിങ്ങൽ നാരായണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകരായിരുന്നു അന്തരിച്ച ശ്രീമാൻ ഏച്ചുപണിക്കരും, കെ.കുട്ടി കുഷ്ണഗുപ്തനും. ചുണ്ടയിൽ പ്രഭാകരൻ മാസ്റ്റർ, ടി.കെ.ജയഗോപാലൻ മാസ്റ്റർ, പി.പി.വിജയകുമാരൻ മാസ്റ്റർ, ശ്രീമതി. രുഗ്മിണി എന്നിവർ ഇവിടെ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചവരാണ്.ശ്രീ.നാരായണൻകുട്ടി അവർകളാണ് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത്. ശ്രീമതി. കുഞ്ഞി മാളു അമ്മ, ശാരദഅമ്മ,,മാധവികുട്ടിഅമ്മ, കെ.എം രാധ, സി.പി.ഹംസ, ശ്രീമതി.രമണി, കെ.രാമൻകുട്ടി എന്നിവർ ഇവിടെ നിന്നും വിരമിച്ചവരാണ്.                        

  ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്ററെക്കൂടാതെ 9 സഹാധ്യാപകരും 2 അറബി അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കിണറും ഇവിടെയുണ്ട്.11 ക്ലാസ് മുറികളും, കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ റൂമും ഉണ്ട്. വിശാലമായ മൈതാനമുണ്ട്. കിഡ്സ് പാർക്കുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട്. പഞ്ചായത്തിന്റെ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട്. സ്കൂൾ ജലവിതരണ പദ്ധതയിൽ സ്ഥാപിച്ച മോട്ടോർപമ്പ് സെറ്റ് വാട്ടർ ടാങ്ക് ,ടേപ്പുകൾ എന്നിവക്കു പുറമെ ജലനിധിയുടെ കണക്ഷനുമുണ്ട്.കലാകായിക പ്രവൃത്തി പരിചയമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഭാഗമായി കബ് യൂണിറ്റും, ബുൾബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്.  പ്രദേശത്തിന്റെ പ്രത്യേകതയും പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് എൽ.പി.വിഭാഗത്തിൽ അഞ്ചാം തരം നിലനിർത്തിയതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.ഈ വിദ്യാലയം ഒരു പൂർണ യു.പി.സ്കൂളായി ഉയർത്തുന്നതിന് ഇന്നാട്ടിലെ ജനങ്ങളും, പി.ടി.എ.യും, മാനേജ്മെന്റും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==gjfjfjgjg

കുട്ടികളുടെസൃഷ്ടികൾ
BALAKALOLSAVAM 2017

== ചുറ്റ്മതിൽ ==

BALAKALOLSAVAM 2017 [1]

== ശൗചാലയം ==

2ാംതരം

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. == ജലനിധി ==⁠

PERUNNAL PROGRAM

അക്ഷരമുന്നേറ്റം

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.

⁠⁠

 
‌‌‌‌എരന്റ വീട്4ാംതരം

== കുട്ടികൾക്കുളളപാ൪ക്ക്==⁠ ⁠⁠⁠ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.

കഞ്ഞിപ്പുര

വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.

പൂന്തോട്ടം

മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.

സ്കൂൾബസ്സ്

കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്.

വൈദൄുതീകരിച്ചക്ളാസ്‍മുറികൾ

⁠⁠⁠വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയിട്ടുണ്ട്.

എല്ലാക്ളാസിലും ഫാൻ

⁠⁠⁠ വേനൽക്കാലത്ത് ചൂട് കുറക്കാനായി എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

==TV ==

 
COMPUTER PADANAM

കളിഉപകരണങ്ങൾ

കുട്ടികൾക്ക് വിവിധ കളികളിൽ ഏർപ്പെടുന്നതിനായി വിവിധ കളി ഉപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. ഫുട്ബാൾ, ഷട്ടിൽ ബാറ്റ്സ്, വള്ളിച്ചാട്ടത്തിനുള്ള വള്ളികൾ, ചെസ്സ് ബോർഡ് തുടങ്ങിയ ക ളി യുപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ കായിക ശേഷിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ പ്രയോജനപ്പെടുത്തുന്നു.

കിണ൪

വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.

== പച്ചക്കറിത്തോട്ടം ==

 
PACHAKKARI VILAVEDUPP

പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

കമ്പൄൂട്ടർലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സിലുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.

കഞ്ഞിപ്പുര

വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.

കഥ പറയും ചുമരുകള്‍

കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്‍റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ

 
ചുമരുകൾകും കഥപറയാനുണ്ട്

== ലൈബ്രറി ==

 
സ്കൂൾലൈബ്രറിയിലേക്ക്ഒരു പുസ്തകം

ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിക്കുന്നു

 

| പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം]] പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം, ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം, അറബി കലാമേളയിൽ ഒന്നാം സ്ഥാനം , പ്രീ -പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം പഞ്ചായത്ത്കായിക മേളയിൽ മൂന്നാം സ്ഥാനം

== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==

 
ബാലസമാജം

കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.

 
സ്കൂൾതല സ്പോട്സ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരാട്ടെ പരിശീലനം
 
കരാട്ടെ പരിശീലനം
  • നൃത്ത പരിശീലനം
  • പിന്നോക്കംനിൽക്കുന്ന കുട്ടികൾക്കുള്ള അക്ഷരമുന്നേറ്റം
  • നീന്തൽ പരിശീലനം.
  • സൈക്കിളിംഗ്
  • ടി.വി.പ്രദർശനം.
  • വിവിധ തരം ക്വിസ് മത്സരങ്ങൾ
  • ചോദ്യപ്പെട്ടി
  • LS S ക്ലാസ്സുകൾ
  • പത്രവായന
  • അസംബ്ലിയിൽ പുസ്തക പരിചയം
  • കബ്, ബുൾബുൾ പരിശീലനം

വിശാലമായ കളിസ്ഥലം

കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കാനും, യഥേഷ്ടം കളിക്കാനും ഉതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായികപരിശീലനം നൽകി വരുന്നു.

 
വിശാലമായ കളിസ്ഥലം

പൂന്തോട്ട നിര്‍മ്മാണം

⁠⁠⁠ മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട

ഉച്ചഭക്ഷണം

ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.ഒരു പാചക തൊഴിലാളി സേവനമനുഷ്ഠിക്കുന്നു.

പ്രീ-പ്രൈമറി ക്ലാസ്സുകള്‍

സ്കൂള്‍ ബസ്സ്

മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. .ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട

വഴികാട്ടി

{{#multimaps: 10.9113103,76.3269923 | width=400px zoom=13 }}

 പെരിൻതൽമണ്ണ-കരിങ്കല്ലത്താണി-ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം