ഉള്ളടക്കത്തിലേക്ക് പോവുക

ചീക്കിലോട് യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചീക്കിലോട് യു. പി. സ്കൂൾ
വിലാസം
ആയഞ്ചേരി

ആയഞ്ചേരി പി.ഒ,
തിരുവള്ളൂർ വഴി
,
673541
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ04962451
ഇമെയിൽcupsayancheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്16752 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. സുരേഷ് ബാബു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



................................

ചരിത്രം

ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,
  • കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്,
  • കെ. നാരായണൻ നന്പ്യാർ,
  • ശങ്കരൻ ഗുരുക്കൾ,
  • ആർ. അമ്മാളു അമ്മ,
  • ടി.വി. കുഞ്ഞിക്കണ്ണൻ നായർ,
  • പി.കെ. രാമൻ നായർ,
  • കെ.ടി. നാരായണി അമ്മ,
  • ടി.കെ. നാരായണൻ നായർ,
  • ടി.പി. കേളപ്പൻ,
  • പി.കെ. നാരായണൻ നായർ,
  • മാധവവാര്യർ,
  • പുതുശേരി കുഞ്ഞിരാമൻ,
  • കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,
  • ആർ. അമ്മദ്,
  • കല്യാണി ടീച്ചർ,
  • എൻ.കെ. രാഘവൻ മാസ്റ്റർ,
  • ടി.വി. സദാനന്ദൻ,
  • യു. ഇബ്രാഹീം,
  • എൻ.പി അബൂബക്കർ,
  • ജോസ് ആൻറണി,
  • എൻ. കുഞ്ഞമ്മദ്,
  • ടി.വി. കുഞ്ഞിരാമൻ,
  • പി. ഇന്ദിര...

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ചീക്കിലോട്_യു._പി._സ്കൂൾ&oldid=401806" എന്ന താളിൽനിന്ന് ശേഖരിച്ചത്