വർഗ്ഗം:42049 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42049 (സംവാദം | സംഭാവനകൾ)

 ചിങ്ങം ഒന്ന്  മലയാളഭാഷാദിനം‌         വിഷ്ണു. പി.ജെ.   ക്ലാസ്: 8 എ 


പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലര്‍ന്ന് ഈ ആര്‍ഷ ഭൂമി ഇന്ന് സ്വര്‍ത്ഥമാനവരാല്‍ ദഃഖിതയാണ്. ഭാര്‍ഗ്ഗവരാമന്റെ വെണ്‍മഴുവിനുമുന്‍പില്‍ സാഗരം സാദരം സമര്‍പ്പിച്ച പുണ്യഭൂമി....... ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികള്‍ വിളങ്ങുന്നനാടെന്നും പാശ്ചാത്യര്‍ പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ ഭാവനാസമ്പത്തിനാല്‍ പുസ്തകതാളുകളില്‍ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടില്‍ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി ശ്രമം മൂലം ഈസുന്ദരഭൂമിയില്‍ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാല്‍ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോര്‍ക്കുമ്പോല്‍ ഇന്ന് ദഃഖം മാത്രം. മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...

  മലനിരകലള്‍ മകുടംചാര്‍ത്തും
  മലയാളികള്‍ പൂവണിയിക്കും
  മധുമാസം പൂചൂടിയ്കം
  മലയാളമേ ശുദ്ധ മലയാളമേ.


എന്റെ ഗുരുനാഥന്‍ വിനു.വി.എസ് ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെന്‍ മനതാരില്‍-
വിടര്‍ത്തിയെന്‍ ഗുരുനാഥന്‍.
നേര്‍വഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........



വിദ്യാഭവനം, മുഹമ്മദ് ഷാന്‍ ക്ലാസ്: 10 A

ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എന്‍ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-
തൂകുന്നു എന്‍ വിദ്യാലയം.
എത്രയോ കുട്ടികള്‍ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികള്‍ മായാതെ ഇന്നും
എന്‍ മനസ്സില്‍ അണയാത്ത-
ശോഭയായി നില്‍ക്കുന്നു വിദ്യാലയം.
എന്‍ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളില്‍
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.