എ യു പി എസ് മടവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് മടവൂർ | |
---|---|
വിലാസം | |
മടവൂർ മടവൂർ പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0495 2247277 |
ഇമെയിൽ | aupsmadavoor123@gmail.com |
വെബ്‍സൈറ്റ് | https://schools.org.in/kozhikode/32040300605/madavoor-aups.html |
കോഡുകൾ | |
സ്കൂൾ കോഡ് | 47466 (സമേതം) |
യുഡൈസ് കോഡ് | 32040300605 |
വിക്കിഡാറ്റ | Q64551867 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 469 |
പെൺകുട്ടികൾ | 451 |
ആകെ വിദ്യാർത്ഥികൾ | 920 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ അസീസ് എം |
പി.ടി.എ. പ്രസിഡണ്ട് | ടി.കെ അബൂബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
11-01-2022 | Noufalelettil |
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മടവൂർ എ യു പി സ്കൂൾ.
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ൽ മടവൂർ എ യു പി സ്ക്കൂൾ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെൻറി സ്ക്കൂളായി കൊളായിൽ സഹോദരങ്ങളായ കുുട്ടപ്പൻ നായരും കുുഞ്ഞൻനായരും ചേർന്നാണിത് സ്ഥാപിച്ചത്. തുടർന്ന് തട്ടാടശ്ശേരി രാമൻകുുട്ടി നായർ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുൾ മജീദ് എന്നിവർ ഏറ്റെടുത്ത് പ്രവർത്തിച്ച് പോന്നു. 2005 മുതൽ മടവൂരിലെ സി.എം സെൻറ്റർ എന്ന സ്ഥാപനത്തിൻെറ നേതൃത്വത്തിൽ ടി.കെ അബ്ദുുറഹിമാൻ ബാഖഫി അവർകൾ മാനേജറുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.
1950 വരെയുള്ള മടവൂരിൻെറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിൻബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങൾ മടവൂരിൽ താമസിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നർത്ഥം വരുന്ന മഠവൂർ എന്നതിൽ നിന്നും ലോപിച്ചാണ് മടവൂർ എന്ന പേര് ഉണ്ടായത്.
ഏകദേശം 60 വർഷത്തോളം സ്ക്കൂൂൾ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് 1947 ൽ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എൽ സി ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് . സംസ്ഥാന അവാർഡ് ജേതാവായ പി രാരുക്കുട്ടി നായർ , പ്രശസ്ത സാഹിത്യക്കാരൻ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകർ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ൽ വന്ന പരിഷ്കരണത്തിൻെറ ഭാഗമായി ഒന്നുമുതൽ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 10ഉം യു.പി വിഭാഗത്തിൽ 12ക്ലാസ് മുറികൾ പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിൽ പ്രീപ്രൈമറിയും ഒന്നാംതരവും പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- മികവ് പദ്ധതി
- ജെ ആർ,സി
* ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാൻ ബാഖഫി മാനേജറായി പ്രവർത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ അബ്ദുൾ അസീസ് .എം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
തട്ടാടശ്ശേരി രാമൻക്കുട്ടി നായർ
ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റർ
തലക്കോട്ട് ഉത്താൻ മാസ്റ്റർ
മണങ്ങാട്ട് കോയട്ടി മാസ്റ്റർ
മിസിസ് ജോൺ കോഴിക്കോട്
കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റർ
പി.രാരുക്കുട്ടിനായർ
പി.ടി.ഹസ്സൻക്കുട്ടിമാസ്റ്റർ
പി.ടി. അഹമ്മദ് മാസ്റ്റർ
സി.പി.അപ്പുനായർ
സി.അബ്ദുൽ മജീദ്
മലയിൽ അബ്ദുൽ അസീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി എൻ ബാലകൃഷ്ണൻ നമ്പ്യാർ
- ഡോ ഹൂസൈൻ മടവൂർ
- ഡോ എം.വി.എെ മമ്മി
- ഡോ കെ.പി പ്രഭാകരൻ
- എ ,പി കുഞ്ഞാമു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3597599,75.8789995 | width=800px | zoom=16 }}
11.3915881,75.8806298, AUPS MADAVOOR
</googlemap>
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47466
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ