ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട് | |
---|---|
വിലാസം | |
നോർത്ത് ആര്യാട് നോർത്ത് ആര്യാട് , നോർത്ത് ആര്യാട് പി.ഒ. , 688542 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0477 2290427 |
ഇമെയിൽ | govtupsthampakachuvadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34245 (സമേതം) |
യുഡൈസ് കോഡ് | 32110400302 |
വിക്കിഡാറ്റ | Q87477723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 445 |
പെൺകുട്ടികൾ | 418 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി. എം |
പി.ടി.എ. പ്രസിഡണ്ട് | ഇ .കെ .ജ്യോതിഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി .ആർ |
അവസാനം തിരുത്തിയത് | |
01-01-2022 | Suhas Chandran |
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്. സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നപ്പോൾ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എൻ.കൃഷ്ണപിള്ള ഇളയത് അന്ന് എൻ.എസ്സ്.എസ്സ് പ്രസിഡൻറും കണക്കൂർ ക്ഷേത്രത്തിന്റെ കാര്യദർശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നൽകിയപ്പോൾ ഒരു നാടിൻറ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു. പതിനെട്ടുവർഷം പിന്നിട്ടപ്പോൾ അത് ജനശക്തിയുടെ നേർക്കാഴ്ചയായി മാറി. "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളർന്നു. കയർഫാക്ടറി തൊഴിൽ,കായൽമത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളിൽ പട്ടിണിയെങ്കിലും അറിവിന്റെ തീ പുകഞ്ഞു. ആവേശമായതി അത് കത്തിപ്പടർന്നപ്പോൾ 1980 സെപ്റ്റംബർ പതിനാലാം തീയതി യു.പി.സ്കൂൾ പദവിയിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടു. തമ്പകച്ചുവട്, കണക്കൂർ, ഷൺമുഖം, നേതാജി , അമ്പനാകുളങ്ങര തുടങ്ങിയ അവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളർന്നു. കണക്കുർ ദേവസ്വം വക 75 സെന്റെ പുറമ്പോക്ക് സ്ഥലം കൂടി സർക്കാർ, സ്കൂളിന് വിട്ടുനൽകി. അൻപതാണ്ടുകൾ പിന്നിട്ട ഈ മഹാ വിദ്യാലയം ഇന്ന് ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന കേരളത്തിലെ സർക്കാർ യു.പി.സ്കൂളുകളുടെ മൂൻ നിരയിൽ സ്ഥാനം പിടിച്ചിട്ടിണ്ട്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവികസിത മേഖലയിൽ അനുവദിക്കപ്പെട്ട വിദ്യാലയം എന്ന നിലയിൽ അത് ഈ പ്രദേശങ്ങളിൽ അക്ഷര ദീപമായി ഇന്നും പ്രശോഭിക്കുന്നു. അൻപതാണ്ടുകൾ പിന്നിട്ട ഈ മഹാ വിദ്യായാലയം ഈ നാടിന് നൽകിയ നന്മകളും സംഭാവനകളും അവർണ്ണനിയമത്രേ.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ഞങ്ങളുടെ ശക്തിയാണ്.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്.
- ഹെൽത്ത്ക്ലബ്ബ്.
- ഗന്ധി ദർശൻ ക്ലബ്ബ്.
- ഊർജ സംരക്ഷണ ക്ലബ്ബ്.
- ശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിതശാസ്ത്ര ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- കായിക ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
- ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്)
- ശ്രീ.ഇ.എസ്.മാധവക്കുറുപ്പ്
- ശ്രീ.പി.എസ്.മരിയാൻ
- ശ്രീ.ശിവദാസ്
- ശ്രീ.ശിവദാസ് ചിങ്ങോലി
- ശ്രീമതി.ഭാർഗവി
- ശ്രീമതി.സി.ചെല്ലമ്മ
- ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ്
- ശ്രീ.കെ.കെ.ദാനവൻ
- ശ്രീമതി.കെ.എം.പ്രഭാദേവി
- ശ്രീ.എ.ജെ.പയസ്
- ശ്രീ.വി.സുധകരൻ
- ശ്രീമതി.മേഴ്സി ഡയാന മാസിഡോ
- ശ്രീ.വി.അഭയദേവ്
- ശ്രീമതി.കെ.എസ്.രാജമ്മ
- ശ്രീ.കെ.ജി.രാജേന്ദ്രൻ
- ശ്രീ.എം.വി.സുരേന്ദ്രൻ
- ശ്രീമതി.എ.ഗീതാകുമാരി
- ശ്രീ.ഡി.ബാബു
- ശ്രീ.റ്റി.ജിമ്മി ജോർജ്
- ശ്രീമതി.എൻ.കെ.ഹെലനി
നേട്ടങ്ങൾ
* അധ്യാപക കലാവേദിയുട മാതൃകാ വിദ്യാലയ അവാർഡ് * ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്" * കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്" * വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ് * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്" * മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൊന്നുമോൻ(പ്രസാർ ഭാരതി)
- സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്)
- ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി)
- രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്)
വഴികാട്ടി
ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു.
{{#multimaps: 9.559265, 76.347268 | width=800px | zoom=13 }}