എ എൽ പി എസ് കാറളം
എ എൽ പി എസ് കാറളം | |
---|---|
വിലാസം | |
കാറളം | |
സ്ഥാപിതം | ബുധന്‍ - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 23310 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തെക്കുംപുഞ്ചപ്പാടശേഖരം.വടക്കേ അതിര്ത്തി കരുവന്നൂര്‍ പുഴ.പുറം ചരിത്രം
വനാന്തരത്തില്പ്പെ ട്ടു വഴി കാണാതുഴലുന്ന മനസ്സോടെയാണ് ഞാനീ ചരിത്രരചനക്കു തുനിയുന്നത്.നൂറുകൊല്ലം പിറകോട്ടു പോകേണ്ടിവരുമ്പോള്‍ മനസ്സ് സ്വാഭാവികമായും ഒന്ന് പതറുമല്ലോ.ആധുനികസൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതതലതില്നിപന്ന്‍ പഴമയിലേക്കുള്ള യാത്ര,സങ്കല്പ്പത്തിലാണെങ്കിലും,ചിന്താസരണിയും പതറുന്നത് സ്വാഭാവികമാണല്ലോ. ഏതൊരുഗ്രാമത്തിന്റെയും പൂര്വ്വങകാല ചരിത്രാന്വേഷണത്തിന് ആധാരമാകുന്നത് അവിടുത്തെ ഭൂമിശാസ്ത്രം,പ്രകൃതി സംസ്കാരം,ആചാരാനുഷ്ഠാനങ്ങള്‍,ജാതിവര്ഗ്ഗസ ആവാസവ്യാവസ്ഥ എന്നിവയൊക്കെത്തന്നെയാണ്.ഈ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രം നോക്കിയാല്‍ ,”മലരണിക്കാടുകള്‍’ ’ഇല്ലെങ്കിലും,കരുവന്നൂര്‍ പുഴയുടെ കാരുണ്യം മരതകകാന്തിയണിയിച്ച ഗ്രാമഭംഗി ആരെയും ആകര്ഷിടക്കും ഗ്രാമത്തിന്റ്റെ കിഴക്ക് മൂര്ക്കാനാട് തേവരുടെ തട്ടകം .പടിഞ്ഞാറും കഠോരമാണെങ്കിലും ആര്ദ്ര്തയും മാധുര്യവും ഉളളില്‍ ഭദ്രമായി സൂക്ഷിക്കുന്ന നാളികേരപാകത്തിലുള്ള മനസ്സോടുകൂടി കാര്ഷികകവൃത്തിയില്‍ വ്യാപരിക്കുന്ന ഭൂരിപക്ഷ ജനത .അവരുടെ ജീവിത ഭാഗധേയങ്ങള്‍ പ്രക്രിതിയോടൊപ്പം നിര്ണ്ണനയിക്കുന്ന ജന്മികുടുംബങ്ങളും പ്രഭല തറവാട്ടുകാരും .പൊതുവെ ,ജന്മിതറവാട്ടു കുടുംബക്കാര്ക്ക്ങ തങ്ങളുടെ ജീവിതം ഭദ്രമാകണം എന്നല്ലാതെ മറ്റു ലക്ഷ്യങ്ങളുണ്ടാവാറില്ല മറ്റുള്ളവരുടെ ജീവിതോന്നമനത്തിനുവേണ്ടി അവരെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന അന്വേഷണംചെന്നെത്തുന്നത് കാറളത്തെ ചില തറവാട്ടുമുറ്റങ്ങളിലാണ്. സ്വന്തം തറവാടിന്റെ കേള്വിമക്കും പ്രൌഢിക്കും വേണ്ടിയാകാം,’കുടിപ്പളിക്കൂടങ്ങള്‍’ നടത്തിവന്നിരുന്നുവെന്നു പുരാ വൃത്തങ്ങള്‍ കേട്ടറിഞ്ഞ തലമുറ ഓര്ക്കു ന്നുണ്ട്.ഇത്തരം കുടിപ്പളിക്കൂടങ്ങളിലെ ആശാന്മാര്‍ കുഞ്ഞുങ്ങളുടെ ‘അണിവിരല്കൊ ണ്ട്’ ണലില്‍ ‘ഹരിശ്രീ’യും അക്ഷരമാലയും പിന്നീട് ചൂണ്ടുവിരലുചേര്ത്ത് എഴുത്തുപഠനവും നടത്തിയിരുന്നതായി പറയപ്പെടുന്നുണ്ട് .ആശാന്മാരെ വരുത്തി പോറ്റിയിരുന്നത് തറവാട്ടുകാരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടെതില്ലലോ.ജാതിമതവര്ഗ്ഗ വ്യത്യാസമില്ലാതെ ഗ്രാമത്തിലെകുഞ്ഞുങ്ങള നിലത്തെഴുത്ത് അഭ്യസിപ്പിക്കാന്‍ ഈ ‘എഴുത്തുപുരകള്‍’ സന്മനസ്സു കാണിച്ചിരുന്നതായി ഓര്ക്കു്ന്ന തലമുറയുടെ ചില കണ്ണികളെങ്കിലും ഇപ്പോഴും ഇവിടെയുണ്ട് .മറ്റു തറവാട് കുടുംബപാരമ്പര്യങ്ങളില്‍ നിന്നും വേറിട്ട ചിന്താപഥം ഇവിടുത്തെ ജന്മികുടുംബങ്ങള്ക്ക് ഉണ്ടായിരുന്നുവെന്നു ഈ എഴുത്തുപുര പാരമ്പര്യം വിളിച്ചു പറയുന്നുണ്ട് ഭൂതകാല സഞ്ചാരത്തിനു എഴുതപ്പട്ട ചരിത്രത്തിന്റെ വിരല്തുഭമ്പും ചിലപ്പോപ്പോള്‍ സഹായകമാകും. 1915 ജൂണ്‍ മാസത്തില്‍ സ്കൂള്‍ സ്ഥാപിച്ചുവെന്നാണ് പുരാരേഖ.ഇക്കാലത്തെ നമ്മുടെ രാഷ്ട്രീയ സാമൂഹിക സാഹിത്യതലങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.സ്വാതന്ത്ര്യസമര സന്നാഹങ്ങളില്‍ ആമാഗ്നനാകാന്‍ വേണ്ടി,19 വര്ഷയക്കാലത്തെ ദക്ഷിണാഫ്രിക്കക്കാര്‍ ജീവിതം മനസ്സിലേല്പ്പിബച്ച തീവ്രമായ ആഘാതങ്ങളും അനുഭവങ്ങളുമായി ഗാന്ധിജി ഇന്ത്യയിലെത്തിയത് ഈ കാലഘട്ടത്തിലാണ്. ഭാരത്തില്‍ അലയടിച്ച നവോത്ഥാന പ്രസ്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ച ശ്രീനാരായണഗുരുവിന്റെ ‘ആത്മോപദേശശതകം’ ഇതേ വര്ഷമത്തിലാണ് രചിക്കപ്പെട്ടത് .സാഹിത്യരംഗത്ത് ശുക്രനക്ഷത്രമായി വിളങ്ങുന്ന ‘വീണപൂവ്’ കുമാരനാശാന്‍ രചിച്ചതും ഇതേ വര്ഷ്മാണ്. കൂടുതല്‍ പ്രസക്തി ഒ. ചന്തുമെനോനടെ ‘ഇന്ദുലേഖയ്ക്കാണ്’.1915ല്‍ ഇന്ദുലേഖയ്ക്ക് ഏകദേശം 25 വയസ്സായിക്കാണനം. പ്രബല തറവാടുകളിലെ അക്ഷരാഭ്യാസം ലഭിച്ച അന്നത്തെ ചെറുപ്പക്കാര്‍ ഇന്ദുലേഖ വായിച്ചിട്ടുണ്ടാകാം.
ഈ ഗ്രാമപ്രദേശത്തെ പ്രബലതറവാട്ടുകാരായിരുന്ന ചങ്ങരംകണ്ടത്ത് പണിക്കന്മാരില്‍ ചിലര്ക്ക് കുടിപ്പള്ളിക്കൂടങ്ങളില്‍ നിന്നും തുടങ്ങി ഉപരിപഠനം നടത്താന്‍ ഭാഗ്യം കിട്ടി. അവരില്‍ ചിലര്ക്ക് ഇന്ദുലേഖ വായിക്കാന്‍ ഇടവന്നിട്ടുണ്ടാവം. നോവലില്നിങന്നും കിട്ടിയ വിദ്യാഭ്യാസ മേന്മയുടെ അനുരണനം, അവബോധം ഉല്പ്പ്തിഷ്ണ്‌ത്വത്തിലേക്ക് വഴിവച്ചിട്ടുണ്ടാകാം. അവരില്‍ തലയില്‍ കുടുമയും ഉളളില്‍ ഉല്പ്പചതിഷ്നുത്വവുമുള്ള ചങ്ങരംകണ്ടത്ത് ഇട്ടുണ്ണിപ്പണിക്കരാണ് ഈ ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസസൗകര്യത്തിനു ആരംഭം കുറിച്ചത് . ഒരു കാര്യം ഓര്ക്കേ്ണ്ടതുണ്ട്, കാറളം ഗ്രാമത്തിന്റെ അയല്പ്രണദേശ ങ്ങളിലോന്നും ആ കാലഘട്ടത്തില്‍ വിദ്യാലയങ്ങലില്ല. ഇവിടെയാണ് ഇ ട്ടുണ്ണിപ്പണിക്കരുടെ കാഴച്ചപ്പാടിന്ടെ തെളിമയും ഗരിമയും നാം കണ്ടെത്തേണ്ടത്. ഓലപ്പുരയിലായിരുന്നുവത്രെ തുടക്കം. പാടശാലക്ക് സര്ക്കാങര്‍ അംഗീ കാരമുണ്ടായിരുന്നോ എന്നൊന്നും വ്യക്തമല്ല. ഉടമസ്ഥരുടെ വീടുകളിലാണ് അന്ന് രേഖകള്‍ സൂക്ഷിക്കുക്ക. അതിനു മാറ്റം വന്നിട്ട് അധികം കാലമായിട്ടില്ല . 90 വയസ്സിനുമുകളില്‍ പ്രായമുള്ള ജീവിച്ചിരുപ്പുള്ളവരുടെ ഓര്മ്മികളില്‍ പാഠശാലകെട്ടിടങ്ങള്ക്ക്് രൂപമാറ്റം വന്നിട്ടുണ്ടെങ്കിലും സ്ഥാപനം ഇവിടെത്തന്നെയായിരുന്നുവെന്നു അവര്‍ ഉറപ്പിച്ചു പറയുന്നു. ആ തലമുറയുടെ ഓര്മ്മനയില്‍ ഹെഡ്മാസ്റ്റര്‍ തളിക്കുളം സ്വദേശി ശ്രീ. പി.രാമന്‍ നായരാണ്. 1116ല്‍ തൃശൂര്‍ ജില്ലയെ കശക്കിയെറിഞ്ഞ കൊടുംങ്കാറ്റിലുംവെള്ളപ്പൊക്കത്തിലും ഗ്രാമത്തിന്റെ താഴ്ന്ന പ്രദേശത്തെ താമസക്കാര്‍ കെടുതിതീരും വരെ ഈ പാഠശാലയിലായിരുന്നു താമസം ആ അവസ്ഥക്ക് ഇക്കാലമായിട്ടും മാറ്റമായിട്ടില്ല. 1 9 5 0 കളുടെ ആരംഭത്തില്‍ ചങ്ങരംകണ്ടത്ത് തറവാട്ടിലെ കാരണവരും സ്കൂള്‍ മാനജേരുമായിരുന്ന ശ്രീ .ഗോവിന്ദപ്പണി ക്കരും അന്നത്തെ അദ്ധ്യാപകനായിരുന്ന വാറുണ്ണി മാസ്റെര്‍ എന്ന എ. ജോര്ജ്ജ് ചാക്കേരിയും ചേര്ന്ന് സ്കൂള്‍ സ്റ്റാഫ് മാനേജ്മെന്റിന് കീഴിലായി. എ .ജോര്ജ്ജ് ചാക്കേരിയുടെ കാലഘട്ടം സ്ഥാപനത്തിന്റെ സുവര്ണമകാലമായിരുന്നു പറയാം. ഇപ്പോള്‍ പൊളിച്ചുമാറ്റിയ തെക്കേഭാഗത്തുള്ള കെട്ടിടം അദ്ധേഹത്തിന്റെ കാലത്തിന്റെ കാലത്താണ് നിര്മ്മി ച്ചത്. വാറുണ്ണി മാസ്റ്ററെ തുടര്ന്ന് കെ . നാരായണന്നേമ്പ്യാര്‍ പ്രധാന അദ്ധ്യാപകനായി. അദ്ധേഹത്തിനു ശേഷം വന്ന കെ .ദേവകിയമ്മയുടെ കാലത്താണ് നാം ഇന്ന് കാണുന്ന ഭൌതിക സാഹചര്യങ്ങളുണ്ടായത്.ദേവകിയമ്മയെ പിന്തുങടര്ന്ന് പ്രധാന അദ്ധ്യാപകനായത് വി .ആര്‍ . ശങ്കുണ്ണിമാസ്റ്ററാണ്. ഒരു മാതൃക അദ്ധ്യാപകന്‍ എന്നതിലുപരി കാറളം ഗ്രാമത്തിന്റെ കലാസാംസ്കാരിക്ക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ധേഹം. രണ്ടു ദിവസങ്ങളിലായി നടന്ന അദ്ധേഹത്തിന്റെ യാത്രയയപ്പു സമ്മേളനം അദ്ധേഹത്തോടുള്ള സ്നേഹവായ്പ്പിന് നിദര്ശെനമാണ്. അദ്ധേഹത്തിനുശേഷം പ്രധാന അദ്ധ്യാപകനായത് വി .വി പാര്വ്വധതി വാരസ്സ്യാര്‍, കെ.എം. ശാന്ത, എന്‍.കെ.നളിനി, ടി.സി. ശാന്ത, കെ.ഗംഗാദേവി എന്നിവരാണ്. ചങ്ങരംകണ്ടത്ത് ഇട്ടുണ്ണിപ്പണിക്കരുടെ സന്നദ്ധതയും ഉല്പ്പ്തിഷ്ണുത്വവുമാണ് കാറളത്തു പ്രാഥമികവിദ്യാഭ്യാസത്തിനു വഴിയൊരുക്കിയതെന്നു പറഞ്ഞുവല്ലോ. അദ്ധേഹത്തില്നിസന്ന് തുടങ്ങി ഗോവിന്ദപ്പണിക്കരിലൂടെ വളര്ന്നുത മക്കള്‍ കണ്ണമ്പിള്ളി ദേവകിയമ്മയിലൂടെ പരിപൂര്ണ്ണണതയിലേക്കെത്തുകയായിരുന്നു ആ പാരമ്പര്യം. കാറളത്തെ മുഴുവന്‍ ജനങ്ങളുടെയും ആദരവും ബഹുമാനവും സ്നേഹവും പിടിച്ചു പറ്റാനും ആ വലിയ കുടുംബത്തിനു കഴിഞ്ഞത് തികച്ചും സ്വാഭാവികമായിരുന്നു.കാലം എല്ലാത്തിനെയും മാച്ചു കളയുന്ന യാഥാര്ത്ഥമമാണ്,മാറ്റങ്ങള്‍ അനിവാര്യവുമാണ്.എന്നാല്‍ ഈ ഗ്രാമം തീര്ച്ച്യായും ആ സന്നദ്ധതയോടു കടപ്പെട്ടിരിക്കുന്നു. ദേവകിടീച്ചർ പ്രധാനഅദ്ധ്യാപികയായി ചുമതലയെറ്റതോടെ സ്ഥാപനത്തിന് അത്ഭുതപൂര്വ്വ്മായ മാറ്റമാണ് ഉണ്ടായത് .പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്കൂള്‍ കെട്ടിടത്തിന്റെ സ്ഥായിയായ മാറ്റം എടുത്തു പറയണ്ടാതാണ് .മൂന്നു വശം കെട്ടിടങ്ങളും ദീര്ഘഥചതുരാകൃതിയിലുള്ള മുറ്റവും ഇന്നു കാണുന്നതുപോലെ ഉണ്ടായത് ടീച്ചറുടെ സേവനകാലത്താണ്.അദ്ധ്യാപനത്തില്‍ പുലര്ത്തി വന്നിരുന്ന നിഷ്ക്കര്ഷുത ടീച്ചറുടെ സേവനകാലത്തിന്ടെ മുഖമുദ്രയായി കണക്കാക്കേണ്ടതാണ്. കാറളത്തിന്ടെ ഹൃദയഭാഗത്ത് വിസ്തൃതമായ ഒരു സ്ഥലം വിദ്യാലയത്തിനായി മാറ്റിവച്ചു എന്നത് തീര്ച്ചമയായും വലിയൊരു കാര്യമാണ്.ഒരു വിദ്യാലയത്തിന്റെ സമ്പത്തായിമാറുന്ന തലമുറകളുടെ മനസ്സില്‍ വിദ്യാലയത്തിന്റെ ഉടമസ്ഥതയെസംബന്ധിച്ചോ ഭൗതിക സാഹചര്യങ്ങളെ സംബന്ധിച്ചോ ഉള്ള ധാരണകളല്ല ഉണ്ടാകുക. പരിമി തമായ സാഹചര്യങ്ങളെപ്പോലും ഭംഗിയായി ഉപയോഗപ്പെടുത്തി തങ്ങളെ പഠിപ്പിച്ചു വലുതാക്കിയ ഗുരുജനങ്ങളായിരിക്കും ഉണ്ടാകുക. ഉണ്ടാകേണ്ടതും അതുതന്നെയാണ് .അക്കാര്യത്തിലും ചങ്ങരംകണ്ടത്ത് തറവാടിനു ഏറെ അഭിമാനിക്കാന്‍ വകയുണ്ട്. പണ്ട് ചങ്ങരംകണ്ടത്ത് പണിക്കരുടെ ഊലക്കുടത്തണലിലാണ് സാക്ഷാല്‍ കുമാരഞ്ചിര ഭഗവതി കാറളത്തേക്കു വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. ഈ പ്രാഥമിക പാഠശാലയുടെ സാക്ഷാല്ക്കാുരത്തിനായി അവര് വലിയൊരു ത്യാഗം ചെയ്തത്തിന്റെ ചരിത്രവുമുണ്ട്. അങ്ങനെ ഒരേസമയം മിത്തും യാഥാര്ത്ഥ്യറവും നല്കു.ന്ന അസാധാരണ പരിവേഷമാണ് ആ കുടുംബത്തിനുള്ളത്. അതിന്റെു പ്രതിഫലനം ഈ വിദ്യാലയത്തിലും ദൃശ്യ മാണ്.പിന്നീട് ഇവിടെ അദ്ധ്യാപികയായി വന്ന ചങ്ങരംകണ്ടത്ത് സുഭദ്ര ടീച്ചറും സ്കൂളിന്റെട വളര്ച്ചവക്കു വേണ്ടി എന്നും ദേവകിയമ്മക്കൊപ്പം നിന്നു.പൊതുകാര്യ പ്രസക്തയും സാമൂഹിക പ്രവര്ത്തുകയുമായിരുന്ന സുഭദ്ര ടീച്ചര്ക്ക്ത പക്ഷേ പ്രധാന അദ്ധ്യാപികയാവാന്‍ അവസരം കിട്ടിയില്ല. ചങ്ങരംകണ്ടത്ത് ഇട്ടുണ്ണിപ്പണിക്കര്‍ സ്ഥാപിച്ച പാഠശാല 1950കളില് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദപ്പണിക്കാരാണ് സ്റ്റാഫ് മാനേജ്മെന്റാക്കി മാറ്റിയത്.നൂറ്റാണ്ടിന്റെഥ അവസാനത്തില്‍ സ്കൂളിന്റെട ഉടമസ്ഥാവകാശം ശ്രീ. കാട്ടിക്കുളം ഭരതന് കൈമാറി. നൂറ്റാണ്ടിന്റെക പ്രായമേറ്റി നില്ക്കുറന്ന ഈ അക്ഷരമുറ്റത്തുനിന്ന്‍ പടിയിറങ്ങിപ്പോയ എത്രയോ വിദ്യാര്ഥിമകള്‍ പ്രശസ്തിയുടെ പടവുകള്‍ കയറി .കലാസാഹിത്യരാഷ്ട്രീയ രംഗങ്ങളില്‍ ഏറെ പ്രശസ്തരായ പലരും അക്കൂട്ടത്തിലുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയിലും കേരളനിയമസഭയിലും ചെന്നെത്തി കഴിവു തെളിയിച്ചവരുണ്ട്. ഭാരതത്തിലെ പുണ്യസ്ഥലങ്ങളായ ചാധുര്ധാതമങ്ങളില്‍ നിത്യസന്ദര്ശതകരാകാന്‍ ഇവിടുത്തെ വിദ്യാര്ഥിങകള്ക്ക് ചിലര്ക്ക് ഭാഗ്യം ലഭിച്ചു . ‘പൊന്നരിവാള്‍ അമ്പിളി’ ക്കൊപ്പം ജനങ്ങള്‍ നെഞ്ചിലേറ്റിലാളിച്ച‘പൊന്നോണപ്പൂക്കാലം’ എന്ന ഗാനരചയിതാവ് കാറളം ബാലകൃഷ്ണന്‍, നാടിനും സ്കൂളിനും അഭിമാനമായി. ഇവിടെനിന്നും അക്ഷരപുണ്യം നേടിയ കെ .ആര്‍ .കേളുകുറുപ്പ്, കൈരളിയുടെ കണ്‌ഠത്തില്‍ ചാര്ത്തി യ മുക്തകങ്ങള്ക്ക്ട കയ്യും കണക്കുമില്ല. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ‘കര്മ്മതരേഖ’ ദ്വൈമാസികയുടെ പത്രാധിപര്‍ ടി .ആര്‍ ഉണ്ണി സ്കൂളിലെ പൂര്വ്വകവിദ്യാര്ഥിെയാണ്. കേരളസാഹിത്യ അക്കാദമി അവാര്ഡ്ട,ഉറൂബ് അവാര്ഡ്ി എന്നിവ ഈ ഗ്രാമത്തിലെത്തിച്ചതു പൂര്വ്വ വിദ്യാര്ഥി്യായ ഡോ.ടി. ആര്‍.ശങ്കുണ്ണിയാണ്. ഡി.സി. ബുക്സിന്റെ് ആഭിമുഖ്യത്തില്‍ വായനക്കാര്‍ തെരഞ്ഞെടുത്ത കഴിഞ്ഞ നൂറ്റാണ്ടിലെ 82 നോവലുകളില്‍ ഒന്ന് അദ്ധേഹത്തിന്റെവ ‘നക്ഷത്രബംഗ്ലാവ്’ ആയിരുന്നു. ദക്ഷിണേന്ത്യന്ഹ സര്വ്വ്കലാശാലകളുടെ പ്രതിനിധിയായി അദ്ധേഹം കേന്ദ്രസാഹിത്യ അക്കാദമി അംഗമായി. കാറ ളത്തിന് സാംസ്കാരികമായ ഒരു ചൈതന്യം പകര്ന്നു്നല്കുതന്നതില്‍ അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനവധി പേര്ക്ക് കഴിഞ്ഞു എന്നുള്ളത് ചെറിയകാര്യമല്ല. അദ്ധ്യാപകരായിരുന്ന കൊച്ചുണ്ണിമാഷേയും ശങ്കുണ്ണിമാഷേയും അവരുടെ പഠനരീതിയെയും ഇപ്പോഴും പൂര്വ്വണവിദ്യാര്ത്ഥിരകള്‍ ഓര്ക്കു്ന്നത് അവരുടെ ആത്മാര്ത്ഥതത ഒന്നുകൊണ്ടുമാത്രമാണ് . ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെകാണാം എന്ന് പറയാറുള്ളതുപോലെ എവിടെച്ചെന്നാലും, ഏതൊരു മേഘലയില്‍ നോക്കിയാലും ഒരു കാറള- ത്തുകാരനുണ്ടാകുമെന്നു കാണാം.അവരൊന്നും ഇന്നത്തെപ്പോലെ വാഹനങ്ങള്‍ കയറി അകലെയുള്ള സ്കൂളില്‍ പോയി പഠിച്ചവരല്ല. അകലെയുള്ള സ്കൂളുകള്തേയടി നടന്നുചെന്ന് പഠിച്ചവരാണ്.അവര്ക്കെ ല്ലാം ജീവിതത്തില്‍ മുന്നേറാനുള്ള കരുത്ത് ലഭിച്ചത് ഈ പ്രാധമികവിദ്യാലയത്തില്നിമന്നാണ്. ശ ദാബ്ധിയിലെത്തിയ ഈ വിദ്യാലയത്തിനു ഭാവിയിലും അതിനു സാധിക്കട്ടെ എന്ന് ആത്മാര്ഥ്മായി ആഗ്രഹിക്കുന്നു.
നമസ്കാരം .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.നൃത്തപഠനം 2.കായികം 3പ്രവൃത്തിപരിചയം
ക്ലബ്ബ്
എ എൽ പി എസ് കാറളം/ക്ലബ്/ക്ലബ് 1.ഹരിതക്ലബ് 2.കബ് ബുള്ബുള് 3.സയന്സ് ക്ലബ് 4.ഹെലത്ത് ക്ലബ് 5.ഗണിതക്ലബ് 6.സേഫ്റ്റിക്ലബ് 7.ബാലസഭ
മുന്‍ സാരഥികള്‍
1 വാറുണ്ണി മാസ്റ്റര്‍ 2 കെ. നാരായണന്‍ നമ്പ്യാര്‍ 3 വി.ആര്‍. ശങ്കുണ്ണി മാസ്റ്റര്‍ 4 വി. വി. പാര്വ്വതി വാരസ്സ്യാര്‍ 5 കെ. തങ്കം അപ്പശ്യമ്മ 6 കെ. ദേവകിയമ്മ 7 കെ.ദേവകി ടീച്ചര്‍ 8 എ.ഒ. തങ്കമ്മ ടീച്ചര്‍ 9 എ. ആര്‍. ബേബി ടീച്ചര്‍ 10 കെ.ഒ. ലോനപ്പന്‍ മാസ്റ്റര്‍ 11 അബ്ദുറഹിമാന്‍ മാസ്റെര്‍ 12 സി. സുഭദ്ര ടീച്ചര്‍ 13 കെ. ജാനകി അപ്പശ്യമ്മ 14 കമലാക്ഷി ടീച്ചര്‍ 15 കെ. ഗംഗാദേവി 16 ടി.സി. ശാന്ത ടീച്ചര്‍ 17 കെ.എം. ശാന്ത ടീച്ചര്‍ 18 എന്‍.കെ. നളിനി ടീച്ചര്‍ 19 എ.കെ. അമ്മിണി 20 കെ. ഗംഗാദേവി 21 എം.എ ആനീസ് 22 കെ.എ. മേരി ടീച്ചര്‍ 23 എം. എം.സല്മാളബി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1 .കാറളം ബാലകൃഷ്ണന്‍ [കവി ,പത്രാധിപര്‍ ,ഗാനരചയിതാവ്]
2 കെ. ആര്‍ .കേളുക്കുറുപ്പ് [കവി ,ജ്യോതിഷപണ്ഡിതന്‍]
3 ടി .ആര്‍ .ഉണ്ണി [പത്രാധിപര്‍ ]
4 ഡോ .ടി .ആര്‍ .ശങ്കുണ്ണി [സാഹിത്യകാരന്‍]
5 രാഘവന്‍ പൊഴെക്കടവില്‍ [എം .എല്‍. എ]
6 കലാലയം രാധ [നാടക നടി]
7 കെ.ഹരി [നോവലിസ്റ്റ്] 8 കെ. മധു [മാധ്യമപ്രവര്ത്ത്കന്‍]
9 വി .ആര്‍ .ശങ്കുണ്ണി [അദ്ധ്യാപകന്‍] 10 ടി.കെ .സുധീഷ് [ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്] 11 എന്‍.കെ.ഉദയപ്രകാശ് [ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പഞ്ചായത്തംഗം] 12 എന്‍ .ആര്‍. കോച്ചന്‍ [ടി.എന്‍. നമ്പൂതിരി അവാര്ഡ്ജ ജേതാവ്] 13 ടി.ആര്‍. അയ്യപ്പന്‍ [ടി. എന്‍ .നമ്പൂതിരി അവാര്ഡ്അ ജേതാവ്] 14 എം.എ. ഉല്ലാസ് [കോളേജ് അദ്ധ്യാപക അവാര്ഡ്ി ജേതാവ്] 15 ഐ.ആര്‍ .മാധവന്‍ മാസ്റെര്‍ [ഹെഡ്‌മിസ്ട്രെസ്സ്] 16 ജയശ്രീ 17 ഡോ. വി.എല്‍. ജേക്കബ് [എം.ബി.ബി.എസ്സ്] 18 ഡോ. ടി .പി. രാജഗോപാല്‍ [എം.ബി.ബി.എസ്സ്] 19 കെ.പി. മോളി [ഹെഡ്മിസ്ട്രെസ്സ് റിട്ട.]
20 കെ.കെ. സുനില്കുമമാര്‍ [ചരിത്രഗവേഷകന്‍, എഴുത്തുകാരന്‍] 21 കെ. ദേവകിയമ്മ [എച്ച് എം,എ എല്‍ പി എസ് കാറളം] 22 വി ശ്രീധരന്‍ [നളന്ദ സ്കൂളിലെ അദ്ധ്യാപകന്‍] 23 സി.വി. വാസു [പഞ്ചായത്ത് പ്രസിഡന്റ്]
24 എന്‍. കെ. ഓമന [പഞ്ചായത്ത് പ്രസിഡന്റ്]