അരിയിൽ യു പി സ്കൂൾ
അരിയിൽ യു പി സ്കൂൾ | |
---|---|
വിലാസം | |
പട്ടുവം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Classroom |
ചരിത്രം
1909ല്‍ മണലെഴുത്ത് അധ്യാപകനായ 'ഒതേനന് എഴുത്തച്ചന്'അരിയില്‍ എലിമെന്റ്‍ററിസ്ക്കൂള്‍സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണന് ഏച്ചിക്കുളം പുരയില്‍ ആയിരുന്നു പ്രഥമവിദ്യാര്‍ഥി.പിന്നീട് ഈ വിദ്യാലയം അരിയില്‍എല്‍.പി. സ്കൂള്ആയി അറിയപെട്ടു. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്‍ത്യായനി സ്മാരക ഹയര്‍ എലിമെന്റ്‍ററിസ്കൂള്‍ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു ശ്രീ. എന്‍. നീലകണ്ഠപൊതുവാള്‍. 1961ല്‍ കാര്‍ത്യായനി സ്മാരക യു.പി.സ്കൂള്‍ അരിയില്‍ എല്‍പി സ്കൂളുമായി ലയിച്ചുഅരിയില്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അക്കാലത്ത്അരിയില്‍ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പന് തല്‍സ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണന്‍മാസ്റര്‍മാനേജരും ഹെഡ്മാസ്ററും ആയി പ്രവര്‍ത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്‍പി ചന്തുക്കുട്ടി മാസ്ററര് ഹെഡ്മാസ്ര്‍ ആയിരിക്കെ 1985ല്‍ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂള്‍ കോഴിക്കോട് രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേര്‍ന്ന് മൂന്നേമുക്കാല്‍ എകര്‍ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോണ്‍ട് എന്ന സൊപ്നം സഫലമായി.1997ല്‍ ലോകത്തില്‍ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയില്‍ യുപി സ്കൂളില്‍ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളില്‍ ഏറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയില്‍ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു.
ഭൗതികസൗകര്യങ്ങള്
പ്രകൃതി രമണീയമായപട്ടുവം പഞ്ചായത്തില്‍ ആണ് നമ്മുടെ സ്കൂള്‍ ആയ അരിയില്‍ യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാല്‍ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടില്‍ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകര്‍ഷിക്കും. ഗണിത ക്ലബ്, സയന്‍സ്ക്ലബ്,സോഷ്യല്‍ ക്ലബ്, സജീവമായ ഉര്‍ദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവര്‍ത്തനക്ഷമമായ കംപ്യൂട്ടര്‍ലാബ് പരിശീലനം സിദ്ധിച്ച ഒരു അധ്യാപികയുടെ മേല്‍ നോട്ടത്തില്‍ നടന്നുവരുന്നു. സ്കൂള്‍ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയില്‍ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണര്‍ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്ര ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തന്‍ വാഹനം പോക്കുവരവിനെ സുഗമമാക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ-കായിക പ്രവര്‍ത്തനത്തില്‍ അരയില്‍യുപിസ്കൂളിന്റെ പ്രവര്‍ത്തന മികവ് എടുത്ത് പറയത്തക്കവണ്ണമുള്ളതാണ്. മൂത്തേടത്ത് ഹൈസ്കൂളില്‍ നടന്ന പ്രവര്‍ത്തി പരിചമേളയില്‍ അരിയില്‍ സ്കൂളിന്റെ അഭിമാനഭാജനമായ വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ ഇത്തരുണത്തില്‍ എടുത്ത് പറയേണ്ടതാണ്.എല്‍പി വിഭാഗം ക്ലേ മോഡലിങ്ങില്‍ജില്ലയില്‍ ഒന്നാംസ്ഥാനവും സബ്ജില്ലായില്‍ ജലച്ചായം, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയില്‍ എ ഗ്രേഡ് നേടിയ ആദര്‍ശ് എം. എന്ന വിദ്യാര്‍ഥി വര്‍ഷങ്ങളായി സംസ്ഥാന തലത്തില്‍ മത്സരിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന് പ്രണവിന്റെ വഴിയിലൂടെ തന്നെയാണ്എന്ന് തെളിയിച്ചുകഴിഞ്ഞു. ജ്യേഷ്ഠന് പ്രണവും അരിയില്‍ സ്കൂളിന്റെ തന്നെ താരമായിരുന്നു. ഇതിനു പുറമേ മറ്റു പലരും എ ഗ്രേഡും പ്രവര്‍ത്തിപരിചയ മേളയില്‍ ഈ വിദ്യാലയത്തിനു നേടി തന്നിരുന്നു. പരിയാരം ഗവ: ഹെയര്‍സെകണ്ടറി സ്കൂളില്‍ നടന്ന സബ്ജില്ലാകലാമേളയില്‍ അരിയില്‍ യുപി സ്കൂള്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. സംസ്കൃത കലാമേള,അറബിക് കലാമേള മുതലയയില്‍ ഇതുവരെവരെയുള്ള പ്രകടനം മെച്ചപെടുത്തുകയാണ് നമ്മുടെ കുട്ടികള്‍ ചെയ്തത്. അറബി സംഘഗാനം ,പ്രസംഗം മുതലായ ഇനങ്ങള്‍ ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്യുകയുണ്ടായി.
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 12.023570, 75.334046 | width=800px | zoom=16 }}