ഗവ. യു. പി. എസ് വിളപ്പിൽശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebashaji (സംവാദം | സംഭാവനകൾ)
ഗവ. യു. പി. എസ് വിളപ്പിൽശാല
വിലാസം
വിളപ്പില്‍ശാല

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-2017Sheebashaji




ചരിത്രം

സഹ്യന്‍റെ താഴ്വരയില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്‍റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് ശ്രീമാന്‍മാര്‍ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന്‍ നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന്‍ ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്‍റെ പടിവാതില്‍ക്കലാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഓടിട്ട ഒരു കെട്ടിടത്തിലുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, മറ്റുപൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് 60 വര്‍ഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടം പുതുക്കിപണിയേണ്ടത് അത്യാവശ്യമാണ് ഏകദേശം 25 വര്‍ഷത്തോളം പഴക്കമുണ്ട് ഇരുനിലകെട്ടിടത്തിന്, ക്ലാസ്മുറികള്‍ക്ക് സൗകര്യങ്ങള്‍ കുറവാണ്. ആധുനിക ശിശുസൗഹൃദമായ ഫര്‍ണിച്ചറുകളുടെ അപര്യാപ്തത ഈ സ്കൂള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. ഈയിടെ ഉദ്ഘാടനം നടന്ന കെട്ടിടത്തിലും കുട്ടികള്‍ക്കാവശ്യമായ അലമാരകള്‍, ഷെല്‍ഫ്, റാക്ക് എന്നിവയുടെ കുറവുണ്ട്. ശാസ്ത്രക്ലാസുകള്‍, ഭാഷാക്ലാസുകള്‍ ഇവ മെച്ചപ്പെട്ട രീതിയില്‍ കൈകര്യം ചെയ്യുന്നതിനാവശ്യമായ ലാബ്, ലൈബ്രറി എന്നിവ ആധുനികരീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് കായികാധ്യാപകരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും കളിസ്ഥലം ഇല്ലാത്തത് ഒരു വലിയ പരിമിതിയാണ്. പൊതുചടങ്ങുകള്‍ ധാരാളം നടത്തുന്ന ഈ വിദ്യാലയത്തില്‍ എല്ലാകുട്ടികളെയും രക്ഷാകര്‍ത്താക്കളെയും ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഡിറ്റോറിയം ഇല്ലാത്തത് ഒരു വലിയ പ്രശ്നമാണ്. സ്കൂളീന്‍റെ ചുറ്റുമതില്‍ അരക്ഷിതാവസ്ഥയിലാണ്. സ്കൂള്‍ സംരക്ഷണത്തിനായി എത്രയും വേഗം ചുറ്റുമതില്‍ പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളില്‍ 32 ഓളം ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്, പ്രവൃത്തിപരിചയം, കാര്‍ഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗള്‍ട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോര്‍ട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂള്‍ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടര്‍ന്ന് അതാതു കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സമൂഹത്തിന്‍റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, അഭിമുഖം എന്നിവ നടത്തുന്നു. പെന്‍പോളിന്‍റെ മുന്‍ചെയര്‍മാന്‍ ശ്രീ.ബാലഗോപല്‍ IAS, ജലവകുപ്പ് ഫാകല്‍ടി മെമ്പര്‍ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകര്‍, സാഹിത്യകാരന്‍ډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലന്‍ ചെറുകോട്, സുമേഷ്കൃഷ്ണ, ISRO മുന്‍ ഡയറക്ടര്‍ ഡോ.ജി.മാധവന്‍നായര്‍, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോള്‍, കാര്‍ഷിക ,സര്‍വ്വകലാശാല ഹോം സയന്‍സ് ഡീന്‍ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടര്‍ പത്മശ്രീ. ശങ്കര്‍, ഡോ. ഷംസിയ, മുരുകന്‍ കാട്ടാക്കട, വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോണ്‍ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളില്‍ ആഘോഷിച്ചു വരുന്നു. കൂടാതെ നിരവധി വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂള്‍ ലൈബ്രറി എന്നിവ ഈ സ്കൂളിന്‍റെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിന്‍റെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകള്‍, ശലഭപാര്‍ക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീല്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സര്‍വതോډുഖമായ കഴിവുകള്‍ വികസിപ്പിച്ച് ഉത്തമപൗരന്‍മാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകള്‍ നടത്തുന്നു. സംഘപ്രവര്‍ത്തനങ്ങള്‍, വെളിമ്പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, ദൈനംദിന സ്കൂള്‍ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിര്‍മ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഹിരോഷിമ ദിനത്തില്‍ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്തു.ഹെറിറ്റേജ് പാര്‍ക്ക്, മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലം പ്രതിമ എന്നിവ സ്കൂള്‍ അങ്കണത്തചന്‍റ സ്ഥാപിച്ചു. വിദ്യാര്‍ത്ഥികളില്‍ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ പൗള്‍ട്രിക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നു. കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു. നവശാസ്ത്രജ്ഞന്‍മാരുടെ ഉദയത്തിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതില്‍ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂള്‍ ആകാശവാണിയിലൂടെ കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന അവസരങ്ങള്‍ ഈ സ്കൂളിലെ കുട്ടികള്‍ക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടില്‍, ജൈവഹരിതം, ഹരിതം ഔഷധം, ഊര്‍ജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ ക്ലബ്ബിലുള്ളത്. ഈ പ്രവര്‍ത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാന്‍ കാരണം. ആതുരസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നന്‍മപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു. ഗവണ്‍മെന്‍റ് യു.പി.എസ് വിളപ്പില്‍ശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വന്‍ശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവര്‍ഷവും ജൂണ്‍ 19 വായനാദിനം മുതല്‍ ലൈബ്രറിപ്രവര്‍ത്തനങ്ങള്‍ സജ്ജീവമാകുന്നു. 2016-2017 സ്കൂള്‍ വര്‍ഷത്തില്‍ വായനാദിനാഘോഷത്തിന്‍റെ ഉദ്ഘാടനം ജൂണ്‍ 20-ാം തീയതി വിപുലമായ് നടന്നു. യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിളപ്പില്‍ശാല യുവജന സമാജം ഗ്രന്ഥശാലയില്‍ അംഗത്വം നല്‍കി പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തു. തുടര്‍ന്ന് വായനാവാരാചരണത്തിന്‍റെ ഭാഗമായ് സ്കൂള്‍ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും 5 കുട്ടികള്‍ക്ക് പുസ്തകം നല്‍കി സ്കൂള്‍ ലൈബ്രറിയില്‍ വായിച്ചവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റര്‍ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികള്‍ക്കും ക്ലാസ്സ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ പുസ്തക വിതരണം നടത്തി. 25-ാം തീയതി പുസ്തക സമാഹരണം പൂര്‍ത്തിയാക്കുന്ന ദിവസം മുന്‍ താലൂക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരന്‍ നായര്‍, സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റുസംഘടനകള്‍ എന്നിവര്‍ നല്‍കിയ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയ്ക്കു വേണ്ടി ഏറ്റു വാങ്ങി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡില്‍ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എല്‍.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികള്‍ക്ക് സ്കൂള്‍ വാര്‍ഷികാദിനത്തില്‍ സമ്മാനം നല്‍കി വരുന്നു. വായനാസ്നേഹികള്‍ ആയ എല്ലാവര്‍ക്കും ഈ സ്കൂള്‍ ലൈബ്രറി പ്രയോജനകരമായിരിക്കും. വിളപ്പില്‍ശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പില്‍ശാല ഇപ്പോള്‍ ഉന്നതിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള ഈ സ്കൂളിന്‍െ മുന്നോട്ടുള്ള വളര്‍ച്ചയില്‍ എല്ലാ രക്ഷകര്‍ത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പില്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിന്‍റെ തിലകക്കുറിയായി മാറ്റാന്‍ ഏവരുടെയും അനുഗ്രഹശിസുകള്‍ ഉണ്ടാകട്ടെ.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.5213869,77.0376893 | width=600px| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_വിളപ്പിൽശാല&oldid=304756" എന്ന താളിൽനിന്ന് ശേഖരിച്ചത്