ഉള്ളടക്കത്തിലേക്ക് പോവുക

ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026 - 27

ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മല്ലപ്പള്ളിയിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് പ്രവേശനോത്സവം 2026 സന്തോഷപൂർവം സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വീകരിക്കുകയും അവരുടെ പഠനയാത്രയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സൈജു മാത്യു സ്വാഗതം ആശംസിച്ചു. തുടർന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായശ്രീ. K. G. സാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായ ശ്രീ.അൻസീം P. H. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. പ്രകാശ് വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

പി.ടി.എ എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി. റോബിൻസി റോബിൻസ് ആശംസകൾ അർപ്പിച്ചു.

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

പരിപാടിയുടെ അവസാനം സി.എസ് & ഐ.ടി അധ്യാപകൻ ശ്രീ. അബ്ദുൽ അസ്സീസ് P. H. നന്ദി രേഖപ്പെടുത്തി. പുതുവർഷ അധ്യയനത്തിന് പ്രതീക്ഷയും ഉണർവും പകർന്ന പ്രവേശനോത്സവം എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.