ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

മെയ്

2026 - 27

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ്

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളത്തിൽ 2026 മെയ് 14-ാം തീയതി വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് – 1 വിജയകരമായി നടത്തി. രാവിലെ 9.15ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു.

കലൂർക്കാട് സ്കൂളിൽ നിന്നുള്ള കൈറ്റ് മെൻ്റർ ശ്രീമതി ജിൻസി മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. “റീൽസ് ക്രിയേഷൻ”യും “വീഡിയോ എഡിറ്റിംഗ്”ഉം ആയിരുന്നു ക്യാമ്പിന്റെ പ്രധാന വിഷയങ്ങൾ. വിദ്യാർത്ഥികൾക്ക് മൊബൈൽ ഉപയോഗിച്ച് മികച്ച റീൽസ് തയ്യാറാക്കുന്ന രീതികളും Kden Live സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് ചെയ്യുന്ന രീതികളും പ്രായോഗികമായി പരിചയപ്പെടുത്തി.

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് പുസ്തകത്തിലെ “മീഡിയ ആൻഡ് ഡോക്യുമെൻ്റേഷൻ” ഭാഗം പഠിച്ചെത്തിയതിനാൽ ക്ലാസുകൾ കൂടുതൽ ഫലപ്രദമായി നടന്നു. പ്രവർത്തന ഡയറിയും ആവശ്യമായ രേഖകളും വിദ്യാർത്ഥികൾ കൊണ്ടുവന്നിരുന്നു.

വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനും മീഡിയ മേഖലയിലെ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ക്യാമ്പ് ഏറെ സഹായകമായി. മികച്ച രീതിയിൽ റീൽസ് തയ്യാറാക്കിയ വിദ്യാർത്ഥികളെ സ്കൂളിന്റെ മീഡിയ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതായും അധ്യാപകർ അറിയിച്ചു.

ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങളും സാങ്കേതിക അറിവുകളും നൽകി വളരെ വിജയകരമായി സമാപിച്ചു.

അവധിക്കാല ഹൈടെക് ലാബ് പരിപാലനം

അവധികാലത്ത്, 2026 മെയ്‌ നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഹൈടെക് ലാബ് സന്ദർശിക്കുകയും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ ലാപ്ടോപ്, പ്രൊജക്ടർ, തുടങ്ങിയ ലാബ് ഉപകരണങ്ങൾ പരിശോധിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തു. അംഗങ്ങൾ ചേർന്ന് ലാബ്  വൃത്തിയാക്കുകയും ചെയ്തു.

അറിവിന്റെ തിരിതെളിയിച്ച് പ്രവേശനോത്സവം

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നടത്തി. അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ ജൂൺ 1 ന് നടത്തിയ പ്രവേശനോത്സവത്തിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ സ്റ്റാഫ് അംഗങ്ങളും PTA ഭാരവാഹികളും മാതാപിതാക്കളും ഒന്നിച്ചുചേർന്ന് പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും നൂറ്റിയൻപതോളം നവാഗതരായ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ CMC സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി. ഡെയ്‌സി ജയിംസ്  അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച പ്രവേശനോത്സവം ബഹു. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടോമി തന്നിട്ടമാക്കൽ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിനു ശേഷം സ്കൂൾ  ലോക്കൽ മാനേജർ സിസ്റ്റർ. ആൻ ഗ്രെയ്സ് CMC യുടെ നേതൃത്വത്തിൽ നവാഗതർക്കു നോട്ട്ബുക്കും പേനയും ബലൂണും നൽകി വിദ്യാലയത്തിലേക്കു സ്വീകരിച്ചു. പിന്നീട് കുമാരി. എമിയ മറിയത്തിന്റെ മനോഹരഗാനത്തിനും, കുമാരി. ജീവനയുടെയും സംഘത്തിന്റെയും  സുന്ദരമായ നൃത്തത്തിനും ശേഷം പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഷിബു സെബാസ്റ്റ്യൻ ആശംസ പ്രസംഗം നടത്തുകയും, കുമാരി. റെയ്ച്ചലിന്റെയും സംഘത്തിന്റെയും സംഘഗാനത്തിനു ശേഷം MPTA പ്രസിഡൻ്റ് ശ്രീമതി.ഡിനി മാത്യൂ ആശംസ നേരുകയും ചെയ്തു. കൃതജ്ഞത പ്രസംഗത്തോടുകൂടി സ്കൂൾ പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ അവരവരുടെ ക്ലാസ്സുകളിലേക്കു സ്വീകരിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി തുടങ്ങിയ സംഘടനകൾ പ്രവേശനോത്സവ ക്രമീകരണങ്ങൾക്കു വോളന്റിയർമാരായി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  റോബോട്ടിക്ക്സ് ഫെസ്റ്റ് നടത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിർമ്മിച്ച റോബോട്ട്, LK അംഗങ്ങളായ റെക്സ് , അൽഫോൻസ് എന്നിവർ നിർമ്മിച്ച  Wild Animal Detecter, Animation Video തുടങ്ങിയവ പ്രദർശിപ്പിച്ചു.

പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള ആശംസകളേറ്റുവാങ്ങി പ്രവേശനോത്സവം മനോഹരവും വിജയകരവുമായി സമാപിച്ചു.