ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 05-03-2026 | Ghsbeenachi15086 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക]

2025-2028 ബാച്ചിലേക്കുളള ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു
ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ[തിരുത്തുക | മൂലരൂപം തിരുത്തുക]

എട്ടാം ക്ലാസ്സ് കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായുളള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു.90 കുട്ടികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 88 കുട്ടികൾ പങ്കെടുത്തു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ[തിരുത്തുക | മൂലരൂപം തിരുത്തുക]

2025-26 വർഷത്തെ സ്കൂൾ ഇലക്ഷൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സാങ്കേതിക സഹായത്തോടെ നടന്നു. ഇലക്ഷൻ സോഫ്റ്റ്‌വെയർ ആയ സമ്മതി ഉപയോഗിച്ചാണ് കുട്ടികൾ ഇലക്ഷൻ നടത്തിയത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലേക്കും ഇലക്ഷൻ ഓഫീസർമാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ നിയോഗിച്ചു. എല്ലാ ക്ലാസുകളിലും വിജയകരമായി ഇലക്ഷൻ പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീ റൗഫ് കെ എസ് ക്യാമ്പ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രവും പ്രചോദനപരവുമായ അറിവ് ലഭിക്കാൻ ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. കുട്ടികൾക്കുളള ക്യാമ്പിന് ശേഷം രക്ഷിതാക്കളുടെ മീറ്റിങ്ങും നടന്നു.
പത്താം ക്ലാസ് രക്ഷിതാക്കൾക്കായി സമഗ്ര പോർട്ടൽ പരിശീലനം നടത്തി. ഒമ്പതാം ക്ലാസിലെ യദു കൃഷ്ണ, ആദ്യ കെ എൽദോ, മാളവിക ബൈജു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമഗ്ര പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന പഠന വിഭവങ്ങൾ രക്ഷിതാക്കൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
പത്താം ക്ലാസ് രക്ഷിതാക്കൾക്കായി സമഗ്ര പോർട്ടൽ പരിശീലനം നടത്തി. ഒമ്പതാം ക്ലാസിലെ യദു കൃഷ്ണ, ആദ്യ കെ എൽദോ, മാളവിക ബൈജു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമഗ്ര പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന പഠന വിഭവങ്ങൾ രക്ഷിതാക്കൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികളിൽ ഫ്രീയും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഫ്രീ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, അതിന്റെ സ്വാതന്ത്ര്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായി അവതരിപ്പിച്ചു. ഇതോടൊപ്പം ലിനക്സ്, ലിബർ ഓഫീസ് പോലുള്ള ഫ്രീ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പരിചയപ്പെടുത്തി. കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി.
പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകരമായി.