ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.

15:15, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17219 (സംവാദം | സംഭാവനകൾ)

<galaller

</gallery> > <galaller> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> </gallery>

ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.
വിലാസം
ഫ്രാ൯സിസ് റോഡ്, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-201717219




ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയില്‍ പാത കടന്നുപോകുന്നു. റെയില്‍പാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാന്‍സിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാന്‍സിസ് റോട് എയ്‍‍ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍.

ചരിത്രം

ഫ്രാന്‍സിസ് റോഡ് എ.എല്‍.പി. സ്കൂള്‍ കോഴിക്കോട് സിറ്റി

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയില്‍ പാത കടന്നുപോകുന്നു. റെയില്‍പാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാന്‍സിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാന്‍സിസ് റോട് എയ്‍‍ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍. ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂര്‍വ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോള്‍ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉള്‍പ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അതറിയപ്പെട്ടിരുന്നുവെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇന്നുള്ള ഫ്രാന്‍സിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. ജ്യോതിഷം തൊഴിലായി സ്വീകരിച്ചിരുന്ന ചന്തുക്കുട്ടിപ്പണിക്കര്‍ എന്ന ഒരു വിദ്യാഭ്യാസതല്പരന്‍ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ കൊച്ചു വിദ്യാലയം. അദ്ദേഹം സ്കൂള്‍ മാനേജരും നല്ല ഒരു അദ്ദ്യാപകനും കൂടിയായിരുന്നു.ഫ്രാന്‍സിസ് റോ‍ഡിന്റെ അരികില്‍ ഒരു എല്‍.ഷേപ് (L. Shape) ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സ്കൂളിന്റെ പരിസരമാകട്ടെ പാടവും ചതപ്പു നിലവും ആയിരുന്നു. പറയത്തക്ക പുരോഗതിയൊന്നും അവകാശപ്പെടാനില്ലാതെ,എന്നാല്‍ തോട്ടൂളിപ്പാടത്തെയും പരിസര പ്രദേശത്തെയും പാവപ്പെട്ട കുടുംബ‍ങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരു സാങ്കേതമായി ഈ വിദ്യാലയം നിലനിന്നുപോന്നു. ചന്തുക്കുട്ടിപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ കുട്ടികൃഷ്ണപ്പണിക്കര്‍ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. പിതാവിനെപ്പോലെ അദ്ദേഹം അദ്ധ്യാപകനായിരുന്നില്ല. മാനേജര്‍ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും സ്കൂളിന്റെ പുരോഗതിയില്‍ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുകയുണ്ടായില്ല. സ്കൂളിന്റെ ഭൂമി വില്പന നടന്നതും ആ സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ നിലവില്‍ വന്നതുമൊക്കെ അക്കാലത്താണ്. ഫ്രാന്‍സിസ് റോ‍ഡിലെ ഒരു പൗരപ്രമുഖനായിരുന്ന കെ.വി.ഉസ്മാന്‍കോയ ഹാജി സ്കൂളിനോടനുബന്ധിച്ചുള്ള പുറംപോക്കു ഭൂമിയില്‍ ഒരു നല്ല ഷെഡ് സ്കൂളിനുവേണ്ടി പണിതു കൊടുക്കുകയുണ്ടായി. അപ്പോഴേയ്ക്കും ചന്തുക്കുട്ടിപ്പണിക്കര്‍ സ്കൂള്‍ നടത്തികൊണ്ടുപോകാനാകാതെ വിഷമിക്കുകയും വില്പനയ്ക്ക് ഒരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കക്കോവിലെ ഒരു ബീരാന്‍ കോയഹാജിക്ക് വില്പന നടത്തുകയും ചെയ്തു. അദ്ദേഹത്തില്‍ നിന്നാണ് മദ്രസ്സത്തുല്‍ മുഹമ്മദീയ സ്കൂളിന്റെ ഇപ്പോഴത്തെ എം.എം.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാനേജ് മെന്റായ മുഹമ്മദന്‍ എഡുക്കേഷനല്‍ അസോസിയേഷന്‍. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാലില്‍ ഈ പ്രാഥമിക വിദ്യാലയം വിലക്കെടുക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ദീര്‍ഘവീക്ഷണവും സാമ്പത്തിക സൗകര്യവുമുള്ള മാനേജ്മെന്റിന്റെ കീഴില്‍ വന്നതോടെ ഗണ്യമായ പുരോഗതി ഈ സ്ഥാപനം കൈവരിച്ചുതുടങ്ങി. സബ്ജില്ലാ തല പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്നു. ബാലകലോത്സവം, കായികമത്സരങ്ങള്‍, ഫീല്‍ഡ് ട്രിപ്പ്, അധ്യയനയാത്രകള്‍, സ്കൂള്‍ കലോത്സവം എന്നിവയെല്ലാം യഥാസമയങ്ങളില്‍ നടത്തി വരുന്നു. ഫലപ്രദമായി സഹകരിക്കുന്ന ഒരു പാരന്റ് ടീച്ചര്‍ അസോസിയേഷനും, മാതൃസഭയും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മിസ്റ്റര്‍ പി. കെ. അബ്ദുള്‍ അസീസും സെക്രട്ടറിയും കറസ്പോണ്ടന്റും മിസ്റ്റര്‍ കെ. വി. കുഞ്ഞഹമ്മദ് കോയയും ആണ്. ഇപ്പോഴത്തെ ഹെഡ്മ്മിസ്ട്രസ് കെ.കദീജയും, പി. ടി. എ. പ്രസിഡന്റ് മിസ്റ്റര്‍ റാഷിദ് അവര്‍കളുമാണ്. ദീര്‍ഘകാലം എം. എം. എല്‍. പി. സ്കൂളില്‍ സഹാദ്ധ്യാപികയായിരുന്ന കെ കദീജ പ്രധാന അധ്യാപിക എന്ന നിലക്ക് ഫ്രാന്‍സിസ് റോഡ് സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത്കൊണ്ടിരിക്കുന്നു.

	മൂന്നുപതിറ്റാണ്ടോളം ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പി ഭാര്‍ഗവി ടീച്ചര്‍ സ്കൂളിന്റെ ഉന്നമനത്തില്‍ അതീവ തല്പരയായിരുന്നു. അവരുടെ റിട്ടയര്‍മെന്റിനു ശേഷം എം.എം. ഹൈസ്കൂളില്‍ നിന്നും ട്രാന്‍സ്ഫറായി വന്ന മിസ്റ്റര്‍ പി.കെ.അസ്സന്‍കോയ ഹെഡ് മാസ്റ്ററായി . ഗണനീയമായ പല പുരോഗതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. പിന്നീട് സി എന്‍ സൗമിനി അമ്മ, കെ ആലി, പി കെ ഇമ്പിച്ചികോയ, സി പി മുഹമ്മദ് തുടങ്ങിയവരും പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്. 

ഒന്നു മുതല്‍ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷന്‍ മാത്രമേയുള്ളു. പുറമെ ഓരോ എല്‍.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.140 വിദ്യാര്‍ഥികളും 7അധ്യാപകരും ഒരു ആയയുംഅടങ്ങിയതാണ് വിദ്യാലയ കുടുംബം. സ്കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂള്‍ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോണ്‍, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

ഭൗതികസൗകരൃങ്ങൾ

ഒന്നു മുതല്‍ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷന്‍ മാത്രമേയുള്ളു. പുറമെ ഓരോ എല്‍.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. സ്കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂള്‍ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോണ്‍, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2413162,75.7822688|zoom=13}}