എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ | |
---|---|
വിലാസം | |
കറുകച്ചാല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 32038 |
ചരിത്രം
ഭാരതകേസരീ ശ്രീ മന്നത്ത് പത്മനാഭന്‍ ആണ് സ്കൂളിന്റെ സ്ഥാപകന്‍ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേല്‍ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തില്‍ ഇരുപത്തൊന്ന് വിദ്യാര്‍ത്ഥികളോട് കൂടിയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിര്‍വഹിച്ചത് ചിറ്റല്ലൂര്‍ സി കെ കൃഷ്ണപിള്ളയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനത്തിലായിരുന്നു ആ മംഗളകര്‍മ്മം.സ്കൂള്‍ നിര്‍മ്മാണ ഘട്ടങ്ങളില്‍ സഹായിക്കാന്‍ ശ്രീ പനയ്ക്കാട്ട് പരമേശ്വരകുറുപ്പുമുണ്ടായിരുന്നു. കറുകച്ചാലില്‍ ഉയര്‍ന്നു വരേണ്ട സ്കൂളിനേക്കുറിച്ച് അദ്ദേഹത്തിന് ഉദാത്തസങ്കല്‍പ്പങ്ങളുണ്ടായിരുന്നു. ഹരിദ്വാറിലെ ഗുരു കുലങ്ങള്‍, ടാഗോറിന്റെ ശാന്തി നികേതനം എന്നിവയുമായി ബന്ധപ്പെട്ടു. അവിടെ നിന്നു കിട്ടിയ ലഘുലേഖകളും പുസ്തകങ്ങളും സി ഗോപാലപിള്ളയേക്കൊണ്ട് പരിഭാഷപ്പെടുത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ യത്നിച്ചു.സ്കൂള്‍ കെട്ടിടം പണിയിക്കാനായി ഞരു പാട് ക്ലേശവും കഷ്ടപ്പാടും അനുഭവിച്ചു. കാല്‍നടയായി സംഭാവന പിരിച്ചും പാഴ്തത്തടികള്‍ സമ്പാദിച്ചും പണി നടത്തി. സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തില്‍ ഗവണ്‍മെന്റ് ചെയ്ത ചില്ലറ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അന്നത്തെ ദിവാന്‍ പാലക്കാട്ട് സ്വദേശിയായ മന്നത്തു കൃഷ്ണന്‍ നായര്‍ മണിമല റേഞ്ചില്‍ പെട്ട കുടിപ്പുരയിടങ്ങളില്‍ നിന്നും മുന്നൂറ്റമ്പത് കണ്ടി തേക്ക് തടിക്കുള്ള സര്‍ക്കാരിന്റെ പകുതി അവകാശം സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. ഈ തടികള്‍ കാള വണ്ടി വഴി കറുകച്ചാലിലേക്കും ചങ്ങാടം വഴി ചങ്ങനാശേരിയിലേക്കും എത്തിക്കാന്‍ ഇദ്ദേഹം വളരെ കഷ്ടപ്പെട്ടു. കെ കേളപ്പന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.സ്കൂള്‍ പണിതു കൊണ്ടിരുന്നപ്പോള്‍ സ്കൂള്‍ ഇന്‍സ്പക്ടര്‍ പരിശോധനയ്ക്കെത്തി. പക്ഷേ സ്കൂളിന് മേല്‍ക്കൂര പണിയുന്നതേ ഉണ്ടായിരുന്നുള്ളു. സത്യ വിരുദ്ധമായി സ്കൂള്‍ പണി തീര്‍ന്നു എന്ന് എഴുതി അയയ്ക്കാന്‍ പ്രേരിതനായ ഹെഡ്മാസ്റ്റര്‍ ഇന്‍സ്പക്ടര്‍ വന്നപ്പോഴേക്ക് സ്ഥലം വിട്ടു. പിന്നീട് ജി ശങ്കരന്‍ നായര്‍ (കുടിയാന്‍ ശങ്കരന്‍ നായര്‍)ഹെഡ് മാസ്റ്ററായി.അദ്ദേഹത്തിന്റെ കാലത്ത് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂള്‍ ആയി തീര്‍ന്നു.പിന്നീട് പതിന്നാലു വര്‍ഷം ആ നിലയില്‍ പ്രവര്‍ത്തിച്ചു. കൈനിക്കര പത്മനാഭ പിള്ളയുടെ പരിശ്രമം കൊണ്‍ാണ് അത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ശ്രീ നടമേല്‍ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണന്‍ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കര്‍ പുരയിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂള്‍ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിന്‍ തൈകളും റബ്ബര്‍ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേല്‍നോട്ടം നായര്‍ സര്‍വീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കര്‍ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.ശ്രീമതി എന്‍ മൃദുലയാണ് ഹെഡ് മിസ്ട്രസ്. == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കറുകച്ചാല്‍ എന്‍ എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പല തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദര്‍ശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ് മല്സരം നടത്തി.
- ക്ലാസ് മാഗസിന്‍.
സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ സ്വന്തമായി മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീമതി എം ജി ലീലാമണി ആണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടീച്ചര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന്‍ പുറത്തിറക്കാറുണ്ട്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍.
മാനേജ്മെന്റ്
ശ്രീ രവീന്ദ്രനാഥന്‍ നായര്‍ സാറാണ് സ്കൂളിന്റെ മാനേജര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭരണത്തിന്‍ കീഴിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1 കെ കേളപ്പന്‍ നായര്‍ 2 ജി ശങ്കരന്‍ നായര്‍ 3 കൈനിക്കര കുമാരപിള്ള ................................ ................................ 50 ശിവരാമപ്പണിക്കര്‍ 51 ആനന്ദവല്ലി 52 ഭാരതിയമ്മ 53 അരവിന്ദാക്ഷന്‍ നായര്‍ 54 ഉദയകുമാര്‍ 55 കൃഷ്ണന്‍ കുട്ടി 56 ഒ എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ 57 എസ് ഗീത 58 വിജയകുമാരി 59 മൃദുല എന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ഫലകം:വിദ്യാഭ്യാസ സംരക്ഷണ യജ്ഞം / NSSHSS KARUKACHAL | ]]