ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 42049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42049 |
| യൂണിറ്റ് നമ്പർ | LK/2018/42049 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തിരുവനതപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | റിസാന |
| ഡെപ്യൂട്ടി ലീഡർ | നവീൻ എഎച്ച് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിതീഷ് |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 42049 |
2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ജൂലൈ 25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ബിന്ദു ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി സാർ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ നിതീഷ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തുടർ പ്രവർത്തനങ്ങൾ ഗ്രേഡിങ് തുടങ്ങിയ മേഖലകൾ മാസ്റ്റർ ട്രെയിനർ ബിജിൻ സാർ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് വർക്ക് ഡയറി ബിജിൻ സാർ എച്ച് എമ്മിനും പിടിഎ പ്രസിഡണ്ടിനും നൽകി പ്രകാശനം ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ അനഘ,നസ്രിയ അൽഅമൽ എന്നീ കുട്ടികൾ ലിറ്റിൽകൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ അവതരപ്പിച്ചു.
ഏകദിനക്യാമ്പിന്റെ ചിത്രങ്ങൾ കാണാം ഈ കണ്ണിയിലൂടെ....[1]റോബോട്ടിക് ഫെസ്റ്റ് [2] സബ്‍ജില്ലാ ക്യാമ്പ് 2024-27
28/12/2025, 29/12/2025 എന്നീ തീയതികളിൽ,ലിറ്റിൽകൈറ്റ്സ് ക്യാമ്പ് വിജയകരമായി നടന്നു. കുട്ടികൾക്ക് കോഡിംഗ് ലോകത്തേക്കുള്ള ഒരു മികച്ച പരിചയം നൽകുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.ഈ ക്യാമ്പിൽ സ്‍ക്രാച്ച് സോഫ്‍റ്റ്‍വെയർ,പിക്ടോബ്ലോക്ക്സ് സോഫ്‍റ്റ്‍വെയർ വളരെ ലളിതവും രസകരവുമായി പരിചയപ്പെടുത്തി. ബ്ലോക്ക് കോഡിംഗ് വഴി ആനിമേഷൻ, ഗെയിം, ചെറിയ പ്രോജക്ടുകൾ എന്നിവ തയ്യാറാക്കാൻ സാധിച്ചു. നിറങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നമ്മുക്ക് ഏറെ ആകർഷകമായിരുന്നു.പിക്ടോബ്ലോക്ക്സ് കോഡിംഗിലൂടെ ലോജിക്കൽ തിങ്കിങ്ങും പ്രശ്നപരിഹാര കഴിവും നമ്മളിൽ വളർത്താൻ സാധിച്ചു. ഓരോ ഘട്ടവും വ്യക്തമായി വിശദീകരിച്ചതിനാൽ വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞു.ക്യാമ്പിന്റെ അവസാനം സ്വന്തമായി ചെറിയ പ്രോജക്ടുകൾ അവതരിപ്പിക്കുകയും അതിലൂടെ ആത്മവിശ്വാസം നേടുകയും ചെയ്തു. ഓപ്പൻ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് പ്രധാനമായും അനിമേഷൻ പങ്കെടുത്ത കുട്ടികൾ ഉപയോഗിചത്, ഒപ്പം തന്നെ ബ്ലൻഡ് സോഫ്റ്റ്‌വെയർ കുടി പരിചയപ്പെട്ടിരുന്നു.മൊത്തത്തിൽ,ക്യാമ്പ് നമ്മുക്ക് അറിവും ആനന്ദവും ഒരുപോലെ നൽകിയ ഒരു മികച്ചഅനുഭവമായിരുന്നു.
ഫീൽഡ് വിസിറ്റ് 2025-26
2025 ജനുവരി 12 ആയിരുന്നു ജി.എച്ച്.എസ്.എസ്.പള്ളിക്കൽ സ്കൂളിലെ 9th,10th ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെ ഫീൽഡ് വിസിറ്റ് നടന്നത്. ഒൻപതാം ക്ലാസ്സിലെ 27 കുട്ടികളും പത്താം ക്ലാസ്സിലെ 25 കുട്ടികളും കൂടി ആകെ 52 കുട്ടികൾ ആയിരുന്നു പങ്കെടുത്തിരുന്നത്. രാവിലെ 10:00 am സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ച് ആദ്യം പോയിരുന്നത് UKF engineering college ഇൽ ആയിരുന്നു, ഉച്ച വരെ ഉള്ള പഠനസമയം അവിടെ ചിലവഴിക്കുകയും റോബോട്ടിക്സിന്റെ ബേസിക്സ് പഠിക്കുകയും കൂടാതെ proteus എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ കോളേജിലെ ഗ്യാരേജ് സന്ദർശിക്കുകയും അവരുടെ വിവിധ പ്രൊജെക്ടുകൾ പരിചയപ്പെടുകയും ചെയ്തു. UKF engineering college ഇൽ നിന്ന് മടങ്ങിയതിന് ശേഷം അടുത്തതായി സന്ദർശിച്ചത് ജി.എച്ച്.എസ്.എസ് പാളയം കുന്ന് സ്കൂളിലെ tinkering ലാബ് ആയിരുന്നു. അവിടെ ഉണ്ടായിരുന്നത് ഉന്നതമായ സാങ്കേതികവിദ്യകൾ പാളയംകുന്ന് സ്കൂളിലെ അദ്ധ്യാപിക നമുക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
വളരെ അധികം വിജ്ഞാനപ്രദമായ ഫീൽഡ് വിസിറ്റ് ആയിരുന്നു ഓരോ കുട്ടികൾക്കും ആസ്വദിക്കുവാനും അനുഭവിച്ചറിയുവാനും സാധിച്ചത്. അധ്യാപകരുടെ വിനീതമായ ഇടപെടലുകൾ പാഠഭാഗം കൂടുതൽ മനോഹരം ആക്കുകയും പുതിയ ധാരാളം കാര്യങ്ങൾ രസകരമായ രീതിയിൽ പഠിക്കുവാനും സാധിച്ചു.