കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി

14:12, 22 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

ഇടുക്കി

കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ ഓഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.

കൈറ്റ് ഓഫീസ്
2025-26 പ്രകൃതിരമണീയമായതും വൈവിധ്യവുമാർന്ന ജൈവസമ്പന്നതയുള്ള മലനിരകളും താഴ്വാരങ്ങളും കൊണ്ട് സങ്കീർണ്ണമായതും ആതേസമയം ഫലഭൂയിഷ്ഠവും അനന്യവുമായ ഒരു ഭൂപ്രദേശമാണ് ഇടുക്കി ജില്ലയുടേത്. 1972 ജനുവരി 26 നാണ് യശഃശരീരനായ ഡോ.ഡി. ബാബു പോൾ ജില്ലാ കളക്ടറായിക്കൊണ്ട് ഇടുക്കി ജില്ല നിലവിൽ വരുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ഇടുക്കി, ഭൂവിസ്‌തൃതി കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്. ഭാഷാപരമായി തമിഴ്-മലയാളം സങ്കലിതമായ സാംസ്കാരിക ജനജീവിതം ഇടുക്കിജില്ലയുടെ നാൾവഴികളിൽ കണാം. സാംസ്കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്കായി നടപ്പിലാക്കുന്ന എല്ലാ പദ്ധതിആസൂത്രണങ്ങളിലും പ്രാദേശികമായ ഈ കരുതലോടെ പോകുന്ന പതിവാണ് ജില്ലയിൽ സ്വീകരിക്കുന്നത്. കൈറ്റിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴും ഈ കരുതൽ പിൻതുടർന്നു വരുന്നുണ്ട്.

ഇടുക്കി അതിന്റെ ഭൂപ്രദേശത്തിന്റെ നിമ്‌നോന്നതിയെ ആധാരമാക്കി ഹൈറേഞ്ച് എന്നും ലോറേഞ്ച് എന്നും വിളിക്കുന്നു. ജില്ലയിലെ പ്രധാന വ്യാപാരമേഖലയായ തൊടുപുഴ ലോറേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ വിദ്യാഭ്യാസഓഫീസും, കൈറ്റ്, ‍ഡയറ്റ്, എസ്.എസ്.കെ. തുടങ്ങിയ പ്രധാന വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനഓഫീസുകൾ എല്ലാം തൊടുപുഴയിലാണ് പ്രവർത്തിക്കുന്നത്.

ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാ കോർഡിനേറ്റർ

  • ഷാജിമോൻ പി കെ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  • തൊടുപുഴ - രശ്മി എം രാജ്
  • കട്ടപ്പന- ബിജേഷ് കുര്യാക്കോസ്

മാസ്റ്റർ ട്രെയിനർമാർ

  • അഭയദേവ് എസ്
  • ഷിജു കെ ദാസ്
  • ജോസഫ് മാത്യു
  • നസീമ സി എസ്
  • എബി ജോർജ്
  • അരുൺ പ്രസാദ് എസ്

ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ

  • ജിതു കെ ജി
  • മാഹിൻ പി പി

ഓഫീസ് അസിസ്റ്റന്റ്

  • ഹസീന സെയ്ദ്‌മുഹമ്മദ്

ഐടി@സ്കൂൾ ഇടുക്കി ബ്ലോഗ്

വഴികാട്ടി

  • തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂര�