ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് - ആമ‍ുഖം

ടി.എച്ച്.എസ്.എസ് വട്ടംകുളം ഹൈസ്കൂളിൽ 2021 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. 8,9,10 ക്ലാസ‍ുകളിലായി ഓരോ ബാച്ച‍ുകൾ നിലവിൽ പ്രവർത്തിക്കുന്ന‍ു.

 
ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയ‍ും സാങ്കേതികവിദ്യയ‍ുടെയ‍ും കാര്യത്തിൽ കുട്ടികള‍ുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ട‍ുണ്ട്. അനിമേഷൻ, സ്ക്രാച്ച്  പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ,റോബോട്ടിക്സ് എന്നീ വിവിധ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.എടപ്പാൾ സബ്ജില്ല ഹയർസെക്കൻഡറി ഐടി മേളയിൽ വിവിധ മത്സരങ്ങൾക്ക്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്ത് വരുന്നുണ്ട്.2024-25 അധ്യയന വർഷത്തിൽ സംസ്ഥാനതല ഐടി ക്വിസ്സിൽ ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥിയായ ആദി കൃഷ്ണൻ മാൻകുഴിയിൽ ചന്ദ്രൻ അഞ്ചാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. അതുപോലെ ടെക്നിക്കൽ ഹയർ സെക്കൻഡറി ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ പങ്ക് വളരെ  വലുതാണ്

 
LITTLE KITE 2025-2028 BATCH

മലപ്പ‍ുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന‍ുള്ള വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
  ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25   2023-26-- Help