ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 2025

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.    ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.

S/N ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം
1 8 246
2 9 204
3 10 310

ജൂലൈ 2025

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ്

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ നടത്തിയിരുന്നു.

UIDവെരിഫിക്കേഷൻ പ്രവർത്തനം

17- 7 -2018ൽ UID വെരിഫിക്കേഷൻ മായി ബന്ധപ്പെട്ട സ്റ്റേറ്റിൽ നിന്ന് നിർദ്ദേശിച്ച ജോലികൾ പൂർത്തീകരിച്ചു.

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

ഹൈടെക് - AMCയിൽ - പരാതികൾ

Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു


ഓഗസ്റ്റ് 2025

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി (എക്കണോമിക്സ്)ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.

OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്.

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.

ഹൈടെക് ----AMCയിൽ- പരാതികൾ

AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്

സെപ്റ്റംബർ 2025

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025

പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം ഏകദേശം പൂർത്തികരിച്ചു.

Parents Meeting
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം 20/09/2025 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്‍വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും നിലവിൽ സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകൾ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി പ്രസ്താവിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ രാവിലെ പത്തു മുതൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി.

സ്വതന്ത്ര സോഫ്റ്റ്‍വെയർ- പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ശ്രീ.സുദേവ് കുമാർ, ശ്രീ. ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി..സെമിനാറിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ, അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ

ജില്ലയിലെ സ്ക്കൂളുകളിൽ 22 /9/2025 ൽ അസംബ്ലി കൂടി സ്വതന്ത്ര സോഫ്റ്റവെയർ പ്രതിജ്ഞ എടുത്തു .സ്വതന്ത്ര സോ‍ഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതു സമൂഹത്തിനും ലഭ്യമാകുന്ന വിധം ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾഫെസ്റ്റുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ

VHSE വിഭാഗം/ NSS/School Wiki updation നു മായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ ക്ലാസ്

ജില്ലയിലെ 23 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സിനായി 22 /9 /2025 ,23/ 9/ 2025 തീയതികളിൽ ആയി ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.

കൂൾ ബാച്ച് 19 ---കൂൾ സ്കിൽ ടെസ്റ്റ്

100 അദ്ധ്യാപകർക്ക് 5 കേന്ദ്രങ്ങളിലായി 27/9/2025 ൽ കൂൾ സ്കിൽ ടെസ്റ്റ് നടത്തി.