പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2025 -20278ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയത്തിൽ രണ്ടു ബാച്ചുകളിലായി 85 വിദ്യാർത്ഥികളാണ് ഈ വർഷം അർഹത നേടിയത്.
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടന്നു. 254 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ നിന്ന് 84 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.
രക്ഷാകർതൃ യോഗവും പ്രിലിമിനറി ക്യാമ്പും
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പും 2025 ഒക്ടോബർ 18 ന് വ്യാഴാഴ്ച നടന്നു. ക്യാമ്പിൽ മാസ്റ്റർ ട്രെയിനർമാരായ അനുപമ പി, സോണി ഡി ജോസഫ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. മുഴുവൻ അംഗങ്ങളും പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തു. വൈകീട്ട് 3.15 ന് രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവത്തനങ്ങളെ കുറിച്ചും മാസ്റ്റർ ട്രെയിനർമാർ രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു. 82 രക്ഷിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. വഹീദ പി, നദീറ എ കെ എസ്, ഷീറാസ് കെ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.