സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
പ്രവർത്തനങ്ങൾ 2021-22
ഭൗതികസാഹചര്യങ്ങൾ3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
2020 ൽ സ്ക്കൂൾ ഹൈ ടെക്ക് ആയി പ്രഖ്യാപിച്ചു.15 ഹൈസ്കൂൾ ക്ലാസ് മുറികളാണ് ഹൈടെക് ആയി മാറിയത്.പ്രൊജക്ടറുകൾ,സ്ക്രീനുകൾ,സ്പീക്കറുകൾ,ലാപ്ടോപ്പ് വിവിധ കേബിളുകൾ,നെറ്റ് കണക്ഷൻ എന്നിവ 15 ക്ലാസ് മുറികളിലും ലഭ്യമായി . ഹൈടെക്ക് ക്ലാസ് മുറികൾമുഴുവൻ ഹൈസ്ക്കൂൾ ക്ലാസുകളും 9 യു.പി ക്ലാസുകളും ഹൈടെക്ക് ആണ്.അധ്യാന വർഷത്തിന്റെ ആരംഭത്തിൽ 9,10 ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗ്രൂപ്പ് ആയി തിരിഞ്ഞ് പുതുതായി വരുന്ന എട്ടാംതരത്തിലെ കുട്ടികൾക്ക് ഹൈടെക് ഉപകരണത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും വിശദമായ ക്ലാസുകൾ കൊടുക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും കയറിയിറങ്ങി ഹൈടെക് ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും തകരാറുകൾ എസ് ഐ ടി സി യുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു. മികച്ച ലൈബ്രറി10000 ത്തിൾ അധികം പുസ്തകങ്ങളോടുകൂടിയ ലൈബ്രറിയും ലൈബ്രറി പിരീഡും കുട്ടികൾക്ക് മികച്ച വായനാനുഭവം സമ്മാനിക്കുന്നു. ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ
2024-25
. |
|---|


