ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയത്തിലെ ഓരോ ക്ലാസുകളിലും പോയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്ന് വളരെ ചുരുക്കത്തിൽ പറയുകയും വിദ്യാർത്ഥികളെ കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ
കൈറ്റ് മെന്റർ അഭിരാം പി യുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സെമിനാർ നടത്തി. സെമിനാറിൽ എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നും എന്തുകൊണ്ട് നമ്മൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കൂടുതലായി ആശ്രയിക്കണമെന്നും ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെമ്പർമാർക്ക് വേണ്ടിയുള്ള ഈ ക്ലാസിന് ശേഷം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അറിവുകൾ വിദ്യാലയത്തിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് മെമ്പർമാരെ സജ്ജരാക്കി.