ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
16064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16064
യൂണിറ്റ് നമ്പർLK/2018/16064
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ക‍ുന്ന‍ുമ്മൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സമീറ പാലാഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഭിരാം. പി
അവസാനം തിരുത്തിയത്
03-12-2025Abhirampadmajan


അംഗങ്ങൾ
ക്രമനമ്പർ പേര് അഡ്മിഷൻ നമ്പർ
1 ABHIRAG N P 16431
2 AISHA RAHMA.K 16365
3 AJO ABHILASH P 16452
4 ALGHA P P 16331
5 ANMIYA R M 16277
6 ANUGRAH P K 16283
7 ANWAYA A K 16298
8 ARADHYA C 16213
9 AYAN VYBHAV 16242
10 DEVASMIYA 16295
11 DHANASYAM 16444
12 DIYA N P 16243
13 FATHIMA NIYA NAZNIN 16259
14 IZAN ABDULLA 16318
15 MANAS KRISHNA A 16405
16 MISAB M 16215
17 MUHAMMAD FAYAS R K 16257
18 MUHAMMAD JAWAD N 16300
19 MUHAMMAD RAZEEN 16424
20 MUHAMMAD SANOON 16238
21 MUHAMMAD SHAHEEN K 16304
22 MUHAMMED 16336
23 MUHAMMED 16301
24 MUHAMMED AFNAN K K 16369
25 MUHAMMED RIFAN 16418
26 MUHAMMED SINAN M 16210
27 MUHAMMED YASEEN N P 16360
28 NAHEEL MUHAMMED . N K 16442
29 NUHA FATHIMA 16317
30 NYNIKA. O 16244
31 RAMEENA HAMEED 16321
32 SANHA FATHIMA 16334
33 SHARON 16338
34 SHIFA FATHIMA 16466
35 SIYON . S 16453
36 SREEDIYA P P 16270
37 SREEHARI . S 16379
38 SREEHARI PATHMASOORYA 16404
39 SRIYA LAKSHMI T 16339
40 ZENHA SHARIN . P 16326

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ 25 ജൂൺ 2025 നു നടത്തുകയും 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.

2025 ബാച്ച് ഉദ്ഘാടനം

വിദ്യാലയത്തിലെ ലിറ്റിൽ ലിറ്റിൽ ലിറ്റിൽ കൈറ്റ്‌സിന്റെ 2025-28 ബാച്ച് ഉദ്ഘാടനം 13 ഓഗസ്റ്റ് 2025 നു ഹെഡ്മാസ്റ്റർ ശ്രീജിത്ത് എം എസ് നടത്തി. ഉദ്ഘാടന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സിന് പുതുയുഗത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കൈറ്റ് മെന്റർ അഭിരാം സ്വാഗതം പറഞ്ഞ ഈ പരിപാടിയിൽ ഉദ്ഘാടന ശേഷം കൈറ്റ് മെന്റർ സമീറ പി നന്ദി അറിയിച്ചു. ഇതേ ചടങ്ങിൽ പ്രധാന അധ്യാപകൻ ലിറ്റിൽ കൈറ്റ്സ് 2025 ബാച്ചിന്റെ പുതിയ യൂണിഫോം പ്രകാശനം ചെയ്യുകയും അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച വിദ്യാർത്ഥിക്ക് ഉപഹാരം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

വിദ്യാലയത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലിറ്റിൽ കൈറ്റ്സ് മുഖ്യ പങ്ക് വഹിച്ചു. മാർച്ച് പാസ്റ്റ് മുതൽ എല്ലാ കലാപരിപാടികളും പങ്കാളിത്തം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങൾ ദേശഭക്തിഗാനം, നൃത്ത പരിപാടി എന്നിവയും കാഴ്ചവച്ചു. പരിപാടി ഡോക്യുമെന്റേഷൻ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിരുന്നു. വിദ്യാലയത്തിൽ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ പ്രജീഷ് സാറിൻറെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റോർ സമീറ പി യുടെയും അഭിരാം പി യുടെയും സഹായത്തോടെ നടത്തിയ ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റുഓബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു.

സ്കൂൾ കലോത്സവം

വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ നീണ്ടുനിന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ നല്ല ഒരു പങ്കാളിത്തം കാഴ്ചവച്ചു. ഗെയ്റ്റ് ഡ്യൂട്ടി ചെയ്ത ലിറ്റിൽ കൈറ്റ് സംഘങ്ങൾ കലോത്സവത്തിന്റെ ഡിസിപ്ലിൻ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിച്ചു. സ്റ്റേറ്റ് ഡ്യൂട്ടി ചെയ്ത അംഗങ്ങൾ റിസൾട്ടുകൾ പ്രോഗ്രാം കമ്മിറ്റിക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായിച്ചു. പരിപാടികൾ ചിത്രീകരിക്കാൻ പുറമേയുള്ള ഫോട്ടോഗ്രാഫറിന്റെ സാന്നിധ്യമുണ്ടെങ്കിലും ലിറ്റിൽ കൈറ്റ് സംഘങ്ങൾ ഡോക്യുമെന്റേഷൻ നടത്തി.

സംസ്ഥാന തലത്തിൽ നേട്ടം

2025 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഇന്നൊവേറ്റീവ് വർക്കിംഗ് മോഡൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ശ്രീഹരി പത്മസൂര്യ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡ് ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കിട്ടിയ പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടു കൂടിയുമാണ് ഐ ആർ സെൻസർ ഉപയോഗിച്ച് വാഹനങ്ങളിൽ കൊളീഷൻ സെൻസർ എന്ന ആശയം അവതരിപ്പിച്ചത്.

സർട്ടിഫിക്കറ്റ് വിതരണം

ഉപജില്ല കലോത്സവത്തിൽ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കായുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു.