ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
02/06/2025
ഇക്കൊല്ലത്തെ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ എം വി രാജൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സാജിദ് മാങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വായന ദിനം 2025
19/06/2025
വായനാ വാരം ഉദ്ഘാടനം ഹഡ്‍മിസ്റ്റ്രസ് ശ്രീമതി ബബിത ടീച്ചർ നിർവഹിച്ചു.
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
LK Aptitude test Model എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.
യോഗ ദിനാചരണം
LK Aptitude test
25/06/2025 (ബുധൻ) ലിറ്റൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.148 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 137 പേർ പരീക്ഷ എഴുതി. SITC ജയശ്രീ എസ്, ജോയിന്റ് SITC സലീന പി,കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.
ടെക്ക് ഫോർ ഓൾ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വിവരസാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ഒരു തുടർ പദ്ധതി എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.അടുത്ത ഘട്ടം മുതൽ സമീപ സ്‌കൂളിലെ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ, റിസോഴ്സ് അധ്യാപിക ഇ അഞ്ജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
റോബോർട്ടിക്സ് , സ്ക്രാച്ച് , ആനിമേഷൻ എന്നിവ പരിചയപ്പെടാനും സ്വന്തമായി ഗൈമുകളും ആനിമേഷനുകളും നിർമ്മിക്കാനും ക്യാമ്പ് സഹായകരമായി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് റോബോർട്ടുകളെ നിർമിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മാസ്റ്റർ ട്രൈനെർ പി കെ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.