കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ
പ്രഥമാധ്യാപകർക്ക് കെെറ്റ് ശില്പശാല

തിരുവനന്തപുരം ജില്ലയിലെ പ്രഥമാധ്യാപകർക്കായി കെെറ്റ് ശില്പശാല സംഘടിപ്പിച്ചു. പട്ടം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനത്തിൽ മന്ത്രി വി.ശിവൻകുട്ടിയും കെെറ്റ് സി.ഇ.ഒ കെ.അൻവർ സാദത്തും ഓൺലെെനായി സംവദിച്ചു. അക്കാദമിക മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കുന്നത് മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു.
തിരുവനന്തപുരം ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, കെെറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജി.എസ്.ബിന്ദു, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.
പത്താം ക്ലാസ് രണ്ടാംഘട്ട ഐ.സി.ടി പാഠപുസ്തക പരിശീലനം:റോബോട്ടിക്സ് (ഡി.ആർ.ജി)

പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനം-ഡി.ആർ.ജി. തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിൽ വച്ച് 14.07.2025 ന് സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദു ജി.എസ്. പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ ശ്രീജ.എസ്, പ്രിയ.എൻ എന്നിവർ പരിശീലനം നയിച്ചു. പാഠപുസ്തകത്തിൽ ആദ്യമായി റോബോട്ടിക്സ് ഉൾപ്പെടുത്തിയതിന്റെ കൗതുകത്തിലാണ് അധ്യാപകർ പരിശീലനത്തിനെത്തിയത്. സ്മാർട്ട് ഹോം ഡോർ, ഓട്ടോമാറ്റിക് സാനിട്ടെെസർ ഡിസ്പെൻസർ, എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ വളരെ ഉത്സാഹപൂർവമാണ് അധ്യാപകർ ചെയ്തത്. പരിശീലനത്തിന്റെ ഫലങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അധ്യാപകർ മടങ്ങി.
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.
സമഗ്ര പ്ലസ്- സംസ്‌കൃതം- ഉള്ളടക്ക നിർമാണ ശില്പശാല

17.07.2025 -ന് കെെറ്റ്,തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് സമഗ്ര പ്ലസിലേക്കുള്ള സംസ്‌കൃതം -ഉള്ളടക്ക നിർമാണത്തിന്റെ ശില്പശാല നടന്നു.
ജില്ലാ ആഫീസ് നവീകരണം
ജില്ലാ ആഫീസ് നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദുവിന്റെ നേതൃത്വത്തിൽ ഹൃദ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജീവനക്കാരുടെ മനസ്സീന് കുളിർമയേകാനും സംഘർഷരഹിതമാക്കാനും ഹരിതാഭയുള്ള സസ്യങ്ങളും അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്. പ്രൊജക്ടർ സ്‌ക്രീൻ ചുവർ പെയിന്റിങ്, തീമാറ്റിക് കർട്ടനുകൾ, മേശകൾ, മേശവിരിപ്പുകൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. ഒപ്പം ശൂചിത്വത്തീന് പ്രാധാന്യം നൽകി മാലിന്യ നിർമാർജന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ടീമംഗങ്ങൾ പുത്തൻ ആശയവുമായാണ് എത്തുന്നത്.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.
മിഷൻ പുല്ലംപാറ
തിരുവനന്തപുരം കെെറ്റ് ഏറ്റെടുത്ത പുതിയ യജ്‍ഞം- മിഷൻ പുല്ലംപാറ 03-08-2025 ന് ആരംഭിച്ചു.

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു.
പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം
നവീകരിച്ച 2,4,6 ക്ലാസുകളിലെ പ്രൈമറി ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഡി.ആർ.ജി പരിശീലനം ജില്ലാ ഓഫീസിൽ വച്ച് നടന്നു. 2.4 ക്ലാസുകളുടെ ഐ.സി.ടി പരിശീലനം ആഗസ്ത് 4 നും(ഏകദിനം) 6-ാം ക്സാസ് ഐ.സി.ടി പരിശീലനം 6,7 തീയതികളിലുമായാണ്(ദ്വിദിന പരിശീലനം) നടന്നത്. ഓരോ സബ്ജില്ലകളിൽ നിന്നുമായി ഒരു റിസോഴ്സ് പേഴ്സൺ എന്ന രീതിയിൽ അധ്യാപകർ പങ്കെുടുത്തു. സാങ്കേതിക മികവും സർഗശേഷികളും പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതനെെപുണികൾ വളർത്തുന്നതിനും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങളാണ് പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
കെെറ്റ് തിരുവനന്തപുരം- ഓണാഘോഷം
തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിലെ ഓണാഘോഷം ആഗസ്ത് 27ന് സംഘടിപ്പിച്ചു. ഓണത്തെ വരവേൽക്കാൻ ജീവനക്കാർ എല്ലാവരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. വിശിഷ്ടാതിഥിയായി സി.ഇ.ഒ ശ്രീ.അൻവർ സാദത്ത് പങ്കെടുത്തു. എല്ലാവർക്കുമൊപ്പമിരുന്ന് ഓണസദ്യ കഴിച്ചു. ഉച്ചയ്ക്കുശേഷം ജീവനക്കാരുടെ അന്താക്ഷരി, സംഗീത-നൃത്തപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നെയ്യാർമേള-2025
നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാപാരി-വ്യവസായികളുടെ നേതൃത്വത്തിൽ നടത്തി. അതിൽ വിവധ വകുപ്പുകളുടെ സ്റ്റോളുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റോളിൽ കെെറ്റിന്റെ സ്റ്റോളും പ്രവർത്തിച്ചു.ഓരോ ദിവസവും ലിറ്റിൽകെെറ്റ്സ് അംഗങ്ങൾ സ്വയം നിർമിച്ച റോബോട്ടിക്സ്, പ്രോഗ്രാമിങ് ഗെയിം ഉത്പന്നങ്ങൾ അവതരിപ്പിച്ചു. നെയ്യാർമേളയിൽ ലിറ്റിൽ കെെറ്റ്സ് വൻ ജനശ്രദ്ധ പിടിച്ചുപറ്റി.
