ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം - 2023

ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.




പരിസ്ഥിതി ദിനാഘോഷം 2023

പരിസ്ഥിതി ദിനാചരണം സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കളുടെ ഉദ്ഘടാനം  എന്നിവ നടന്നു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Rtd. HM. ശ്രീ.രാജാമണി സർ  കുട്ടികളുമായി സംവദിച്ചു.





വായന ദിനാചരണം

വായന ദിനാചരണത്തിന്റെ ഭാഗമായി ഈ വര്ഷം കുറെയധികം മത്സരങ്ങൾ സംഘടിപ്പിച്ചു. വാക്യനിർമാണം,വായനാമത്സരം,കഥയെഴുത്തു മത്സരം തുടങ്ങിയവ നടന്നു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിലാവ് നാലാം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു.എൽപിതലത്തിൽ ചിത്ര ചിത്രരചന,ക്വിസ് എന്നിവയും,യുപിതലത്തിൽ ,ചന്ദ്രദിന ക്വിസ്, ചന്ദ്രദിനത്തെ കുറിച്ചുള്ള ക്ലാസും നടന്നു .ചാന്ദ്രദിന ക്ലാസ് നയിച്ചത് ചിറ്റൂർ ബിആർസിയിലെ ട്രെയിനർ ആയ ശ്രീമതി തുഷാര ടീച്ചർ ആയിരുന്നു.

കവിത ശിൽപ്പശാല

സ്കൂളിൽ കവിയും അധ്യാപികയുമായ ശ്രീമതി സുജ ടീച്ചർ നയിച്ച കവിത ശിൽപ്പശാല നടന്നു.




ഹിന്ദി ദിവസ് 

ഹിന്ദി ദിവസ്  പ്രത്യേക അസംബ്ലി നടന്നു.

വരയുത്സവം-2023

പ്രീ പ്രൈമറി കുട്ടികൾക്കായി സ്കൂളിൽ നടന്ന വരയുത്സവം-2023

രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചത് ശ്രീ വൈദ്യനാഥൻ സർ ആയിരുന്നു.




നാട്ടുരുചി മേളം-2023

നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേളനടന്നു. കുട്ടികൾക്ക് നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ ഇത് സഹായകമായി.