ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം - 2023

ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.




പരിസ്ഥിതി ദിനാഘോഷം 2023

പരിസ്ഥിതി ദിനാചരണം സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കളുടെ ഉദ്ഘടാനം  എന്നിവ നടന്നു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Rtd. HM. ശ്രീ.രാജാമണി സർ  കുട്ടികളുമായി സംവദിച്ചു.





വായന ദിനാചരണം

വായന ദിനാചരണത്തിന്റെ ഭാഗമായി ഈ വര്ഷം കുറെയധികം മത്സരങ്ങൾ സംഘടിപ്പിച്ചു. വാക്യനിർമാണം,വായനാമത്സരം,കഥയെഴുത്തു മത്സരം തുടങ്ങിയവ നടന്നു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിലാവ് നാലാം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു.എൽപിതലത്തിൽ ചിത്ര ചിത്രരചന,ക്വിസ് എന്നിവയും,യുപിതലത്തിൽ ,ചന്ദ്രദിന ക്വിസ്, ചന്ദ്രദിനത്തെ കുറിച്ചുള്ള ക്ലാസും നടന്നു .ചാന്ദ്രദിന ക്ലാസ് നയിച്ചത് ചിറ്റൂർ ബിആർസിയിലെ ട്രെയിനർ ആയ ശ്രീമതി തുഷാര ടീച്ചർ ആയിരുന്നു.

കവിത ശിൽപ്പശാല

സ്കൂളിൽ കവിയും അധ്യാപികയുമായ ശ്രീമതി സുജ ടീച്ചർ നയിച്ച കവിത ശിൽപ്പശാല നടന്നു.




ഹിന്ദി ദിവസ് 

ഹിന്ദി ദിവസ്  പ്രത്യേക അസംബ്ലി നടന്നു.

വരയുത്സവം-2023

പ്രീ പ്രൈമറി കുട്ടികൾക്കായി സ്കൂളിൽ നടന്ന വരയുത്സവം-2023

രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചത് ശ്രീ വൈദ്യനാഥൻ സർ ആയിരുന്നു.




നാട്ടുരുചി മേളം-2023

നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേളനടന്നു. കുട്ടികൾക്ക് നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ ഇത് സഹായകമായി.



ക്രിസ്തുമസ് ആഘോഷം

22-03-2023 ന് നമ്മുടെ വിദ്യാലയത്തിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങളും ,സബ്ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീമതി. ശ്രീജ .കെ അവർകൾ ആയിരുന്നു.


ലോക ഹിന്ദി ദിവസം

January 10... ലോക ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഇന്ന് നമ്മുടെ സ്കൂളിലും പ്രത്യേക ഹിന്ദി അസംബ്ലിയും കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.



സംയുക്ത ഡയറി പ്രകാശനം

ഒന്ന് രണ്ട് ക്ലാസുകളിലെ കുഞ്ഞുമക്കൾ എഴുതിയ സംയുക്ത ഡയറി- 'കുഞ്ഞെഴുത്ത് ', ഒന്നാം ക്ലാസിലെ കുട്ടികൾ കൂട്ടെഴുത്തിലൂടെ തയ്യാറാക്കിയ പത്രം 'സ്വരം' എന്നിവ പ്രകാശനം ചെയ്തു. സ്കൂളിലെ പിടിഎ പ്രസിഡണ്ടും ചിറ്റൂർ തത്തമംഗലം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ഷീജ .കെ അവർകൾ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചിറ്റൂർ ബി ആർ സി, ബി പി സി ശ്രീ.കൃഷ്ണമൂർത്തി സർ കോർഡിനേറ്റർ ശ്രീമതി .തുഷാര ടീച്ചർ സ്കൂളിലെ അധ്യാപകർ ആശംസകൾ അറിയിച്ചു. നൂറിൽ കൂടുതൽ ഡയറി എഴുതിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

ദേശീയ ശാസ്ത്ര ദിനം

ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്സ് നടക്കുകയുണ്ടായി .കുട്ടികളുമായി സംവദിക്കാൻ എത്തിയത് ഗവൺമെൻറ് കോളേജ് ചിറ്റൂരിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകനായ ശ്രീ .അജീഷ് .പി .വി ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീമതി .ഷീജ .കെ അവർകൾ ഉദ്ഘാടനം ചെയ്തു.



പഠനോത്സവം

പ്രമാണം:21346 പഠനോത്സവം.jpg

ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കോംപ്ലക്സിൽ വച്ച് ഈ വർഷത്തെ കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിച്ചു.