ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-08-2025 | 14015 |
അംഗങ്ങൾ
- MUHAMMED MIFSAL
പ്രവർത്തനങ്ങൾ
.
ജൂൺ 2 , 2025 - പ്രവേശനോത്സവം
വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചത് .
ജൂൺ 4 ., 2025
ലഹരിവിരുദ്ധ ബോധവത്കരണം
മെയ് 30 മുതൽ ജൂൺ 30 വരെയുള്ള ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂൺ 4ന് GVHSS കതിരൂരിൽ എക്സൈസ് ഡിപ്പാർട്ട്മെന്റെ് , സൈക്കോ സോഷ്യൽ ക്ലബ്ബ് , SPC ,വിമുക്തി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരമം നടത്തുകയുണ്ടായി . സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ഐശ്വര്യ , ഈ വിഷയത്തിൽ ക്ലാസ് എടുത്തു .
ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും , സ്കൂൾ അസിസ്റ്റന്റ് ശ്രീമതി നിഷ അധ്യക്ഷതയും വഹിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ വി , SPC നോഡൽ ഓഫീസർ ശ്രീമതി രഞ്ജിനി ടീച്ചർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു .
June 5 വിജയോത്സവം , പരിസ്ഥിതി ദിനാചരണം
G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു .
വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി SPC കേഡറ്റുകൾക്ക് ഉദ്ഘാടക , വൃക്ഷത്തൈകൾ നൽകി . തുടർന്ന് SPC കേഡറ്റുകളും ,Littlekites,ഗൈഡ്സും ചേർന്നും സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുകയുണ്ടായി . ഒരു വേറിട്ട അനുഭവമായിരുന്നു അന്നത്തെ ഇലചിത്ര നിർമ്മാണം .
അധ്യക്ഷരും രക്ഷിതാക്കളും SPC കേഡറ്റുകളും വിദ്യാർത്തികളും , സ്കൂൾ പരിസരത്തുള്ള ഇലകൾ ശേഖരിച്ച് വൃക്ഷത്തിന്റെ ചിത്രത്തിന് ഇലച്ചിത്രമെന്ന രീതിയിൽ അലങ്കരിച്ച് , ജീവൽ നൽകുകയും ചെയ്തു . തുടർന്ന് , വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി .
ജൂൺ 11 , 2025
ലഹരിവിരുദ്ധ ബോധവത്കരണം -2
ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി G.V.H.S.S കതിരൂരിൽ തുടർപ്രവർത്തനങ്ങൾ എന്ന നിലയിൽ ജൂൺ 11ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഡിസ്ട്രിക്റ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി ശ്രീ സുധി കെ എ യുടെ നേതതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുകയുണ്ടായി . ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും വിമുക്തി കോ. ഓർഡിനേറ്റർ ജീജ സി സി നന്ദിയും പ്രകാശിപ്പിച്ചു . ഇതിന്രെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ , ലഹരിവിരുദ്ധ ജ്വാല , നൃത്തശില്പങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.
ജൂൺ 19 , 2025
വായനാദിന പക്ഷാചരണം
GVHSS കതിരൂരിൽ വായനാദിന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . ജൂൺ 19 , വ്യാഴാഴ്ച രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി . അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീമതി ശ്രീമജ ടീച്ചർ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്സ് ശ്രീമതി സീന ടി സ്വാഗതവും വിദ്യാരംഗം കോ . ഓർഡിനേറ്റർ സുനിത കെ എ അധ്യക്ഷതയും വഹിച്ചു . ശ്രീമതി ബിന്ദു ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു . അന്നപൂർണ്ണ നന്ദിയും പ്രകാശിപ്പിച്ചു . കുമാരി സായി നന്ദ കവിതയും മാസ്റ്റർ നൈതിക് വായനദിനസന്ദേശവും അവതരിപ്പിച്ചു . വൈഗ രാജീവിന്റെ നൃത്താവിഷ്കാരവും തദവസരത്തിൽ അവതരിപ്പിക്കുകയുണ്ടായി . ക്ലാസ്തല കൈയ്യെഴുത്ത് മാസിക മത്സരവും [5 മുതൽ 8 വരെ] , വായന മത്സരം , കൈയക്ഷര മത്സരം ലൈബ്രറി സന്ദർശനം എന്നിവ അന്നേ ദിവസം നടത്തുകയുണ്ടായി . വായനാപക്ഷാചരണത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26ന് നടത്താൻ തീരുമാനിച്ചു .